ഇടുക്കി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുണയായി യുവശക്തി പ്രവര്‍ത്തകര്‍. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണിത്. പഞ്ചായത്ത് മെമ്പർ സുരേഷ് പള്ളിയാടിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
ഈ മാസം ആദ്യം 79 കേസുകൾ ഉണ്ടായിരുന്ന വാർഡിൽ ഇപ്പോൾ പത്തിൽ താഴെ മാത്രമാണ് രോഗ ബാധിതർ. വാർഡിലും പരിസരപ്രദേശങ്ങളിലും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അടിയന്തര സേവനങ്ങളെത്തിക്കുവാന്‍ സന്നദ്ധ സേന രൂപീകരിച്ചത്.
യുവാക്കളെ കൂടുതലായി ഉൾപ്പെടുത്തിയതിനാൽ യുവശക്തി എന്ന് കൂട്ടായ്മക്ക് പേരിട്ടു. ഇവരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമായി കൊവിഡ് വ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിച്ചു.
Also read: അനധികൃത മരം മുറി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആരോപണവുമായി പി.ടി. തോമസ്
പ്രതിരോധപ്രവർത്തനങ്ങൾക്ക് പുറമെ വിദ്യാര്‍ഥികള്‍ക്ക് പഠന ഉപകരണങ്ങളും സംഘത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചു നൽകി. ഉമ്മാകട, ഉപ്പുകണ്ടം, ചാറൽമേട്, ചിന്നപ്പച്ചടി, നെടുങ്കണ്ടം,കുരിശുപാറ, കൽകൂന്തൽ, എട്ടുമുക്ക്, കട്ടക്കാല, ചെമ്പകകുഴി തുടങ്ങിയ ബൃഹത്തായ മേഖലയാണ് മൂന്നാം വാർഡ് പരിധിയിലുള്ളത്.