ഇടുക്കി: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകന്‍ മൂന്നാര്‍, മറയൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാറില്‍ ജാഗ്രത ശക്തമാക്കി. ഇതിന്‍റെ ഭാഗമായി മൂന്നാറില്‍ കൊവിഡ് 19 പരിശോധന ക്ലിനിക്ക് സജ്ജീകരിച്ചതായി ദേവികുളം സബ് കലക്‌ടർ അറിയിച്ചു. പഴയ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ശിക്ഷക് സദനിലാണ് ക്ലിനിക്ക് ക്രമീകരിച്ചിട്ടുള്ളത്. രോഗബാധിതനുമായി നിരവധി ആളുകള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് ജാഗ്രത ശക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ ഇരിക്കുന്നവരോ അല്ലാത്തവരോ ആയ ആരെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ വേഗത്തില്‍ പ്രതിരോധമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് ശിക്ഷക് സദനില്‍ പരിശോധന ക്ലിനിക്ക് സജ്ജീകരിച്ചുട്ടള്ളതെന്ന് ദേവികുളം സബ് കലക്‌ടർ പ്രേം കൃഷ്ണന്‍ പറഞ്ഞു.
കൊവിഡ് 19; മൂന്നാറില്‍ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം - ഇടുക്കി ജില്ലയിൽ കൊവിഡ്
കൊവിഡ് സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകന്‍ മൂന്നാര്‍, മറയൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ജാഗ്രത ശക്തമാക്കിയത്. പഴയ മൂന്നാറില്‍ കൊവിഡ് 19 പരിശോധന ക്ലിനിക്ക് സജ്ജീകരിച്ചു. രോഗലക്ഷണങ്ങളുമുള്ളവര്‍ക്ക് ക്ലിനിക്കില്‍ ചികത്സ തേടാം.