ETV Bharat / state

കൊവിഡും ലോക്ക് ഡൗണും, നിറം മങ്ങി ഫോട്ടോഗ്രഫി മേഖല - കൊവിഡ് 19 കേരളം വാര്‍ത്തകള്‍

സീസണ്‍ കാലയളവില്‍ ലഭിക്കേണ്ടിയിരുന്ന ജോലികള്‍ ലഭിച്ചില്ലെന്ന് മാത്രമല്ല ദിവസങ്ങളായി സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ സാധന സാമഗ്രികള്‍ക്ക് കേടുപാടുകളും സംഭവിച്ച് തുടങ്ങി

ഫോട്ടോഗ്രാഫേഴ്സ്  വെഡ്ഡിങ് ഫോട്ടോഗ്രഫി  കേരള ഫോട്ടോഗ്രാഫേഴ്സ് വാര്‍ത്തകള്‍  കൊവിഡ് 19 കേരളം വാര്‍ത്തകള്‍  photographers crisis in kerala
കൊവിഡും ലോക്ക് ഡൗണും, നിറം മങ്ങി ഫോട്ടോഗ്രഫി മേഖല
author img

By

Published : Apr 19, 2020, 8:15 PM IST

ഇടുക്കി: കൊവിഡും ലോക്ക് ഡൗണും ഏറെ ബാധിച്ച മേഖലകളിലൊന്നാണ് സംസ്ഥാനത്തെ ഫോട്ടോഗ്രഫി മേഖല. വിവാഹങ്ങള്‍ നിരവധി നടക്കുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ ഫോട്ടോഗ്രാഫേഴ്സിന് ചാകരയാണ്. എന്നാല്‍ ഈ രണ്ട് മാസങ്ങളും കൊവിഡ് കൊണ്ടുപോയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഫോട്ടോഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. സീസണ്‍ കാലയളവില്‍ ലഭിക്കേണ്ടിയിരുന്ന ജോലികള്‍ ലഭിച്ചില്ലെന്ന് മാത്രമല്ല ദിവസങ്ങളായി സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ സാധന സാമഗ്രികള്‍ക്ക് കേടുപാടുകളും സംഭവിച്ച് തുടങ്ങി.

കൊവിഡും ലോക്ക് ഡൗണും, നിറം മങ്ങി ഫോട്ടോഗ്രഫി മേഖല

നിയന്ത്രിതമായി ഇളവനുവദിച്ച് ലോക്ക് ഡൗണിന് മുമ്പ് ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. എഡിറ്റിങും ഡിസൈനിങും പോലുള്ള ജോലികള്‍ വീട്ടിലിരുന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെങ്കിലും കളര്‍ ലാബുകള്‍ തുറന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമെ തുടങ്ങിവെച്ച കല്യാണ ആല്‍ബങ്ങളുടെ ജോലികളടക്കം പൂര്‍ത്തീകരിക്കാനാകൂ.

പലരും ക്യാമറയടക്കമുള്ള സാമഗ്രികള്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തും മറ്റുമാണ് വാങ്ങിയിട്ടുള്ളത്. വായ്പ തിരിച്ചടവിനുള്ള തുക പോലും കണ്ടെത്താനാകാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഇക്കൂട്ടര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.