ETV Bharat / state

ഇടുക്കിയിൽ ദമ്പതികള്‍ തീപിടിച്ച് മരിച്ച സംഭവം; ആത്മഹത്യയെന്ന് പൊലീസ് - Couple Killed in Tragic House Fire

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് പുറ്റടി സ്വദേശികളായ രവീന്ദ്രനും ഭാര്യ ഉഷയും, തീ പിടിച്ച് മരിച്ചത്

ദമ്പതികള്‍ തീപിടിച്ച് മരിച്ചു  ഇടുക്കി ആത്മഹത്യ  Couple charred to death  Couple Killed in Tragic House Fire  iduki latest news
ഇടുക്കിയിൽ ദമ്പതികള്‍ തീപിടിച്ച് മരിച്ച സംഭവം
author img

By

Published : Apr 25, 2022, 12:30 PM IST

Updated : Apr 25, 2022, 12:46 PM IST

ഇടുക്കി: പുറ്റടിയിൽ വീടിനു തീ പിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യ എന്ന് പൊലീസ്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നിഗമനം. ഇത് വ്യക്തക്കുന്ന സന്ദേശങ്ങൾ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ഡി.വൈ.എസ്.പി വി.എ നിഷാദ്മോൻ മാധ്യമങ്ങളോട്

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് പുറ്റടി സ്വദേശികളായ രവീന്ദ്രനും ഭാര്യ ഉഷയും, തീ പിടിച്ച് മരിച്ചത്. മകൾ ശ്രീധന്യക്ക് ഗുരുതരമായി പരുക്കേറ്റു. അണക്കരയിൽ ചെറുകിട വ്യാപാര സ്ഥാപനം നടത്തുന്ന രവീന്ദ്രൻ, രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പുറ്റടി ഹോളിക്രോസ് കോളജിന് സമീപം, താമസത്തിന് എത്തിയത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണത്തിനോട് അനുബന്ധിച്ച് നിർമിച്ചിരുന്ന താത്കാലിക ഷെഡിലാണ് ഇവർ കഴിഞ്ഞിരുന്നത്.

ഈ വീട്ടിൽ വച്ചാണ് അപകടം നടന്നത്. തീ പിടിത്തത്തെ തുടർന്ന് ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടി തെറിച്ച ശബ്‌ദവും ശ്രീധന്യയുടെ നിലവിളി ശബ്‌ദവും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രവീന്ദ്രനും ഉഷയും സംഭവ സ്ഥലത്തു വെച്ച് മരണപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Last Updated : Apr 25, 2022, 12:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.