ഇടുക്കി: വളക്കോട്ടില്‍ നിന്നും കണ്ണംപടി വനമേഖലയിലെ മേമാരി കുടിയിലേക്കുള്ള 16 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന് ആരോപണം. അഞ്ച് കോടി രൂപയാണ് റോഡ് നിര്‍മാണത്തിനായി ഇ.എസ് ബിജി മോള്‍ എം.എല്‍.എ അനുവദിച്ചിരുന്നത്. റോഡ് നിര്‍മാണത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഒന്നര മാസം മുമ്പ് വളകോട്ടിൽ നിന്നും തുടങ്ങിയ നിർമാണം നാലര കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും നിലച്ചു. അതിനിടെയാണ് വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുളള സ്ഥലങ്ങളിൽ പതിച്ച തറയോട് ഇളകിയതും, ചില ഭാഗങ്ങളിലെ കോൺക്രീറ്റ് തകർന്നതും. ഒരു വലിയ വാഹനത്തിനു മാത്രം കഷ്ടിച്ച് കടന്നുപോകുവാനുള്ള വീതിയിലാണ് റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. റോഡിന്‍റെ ഇരുവശങ്ങളിലും രണ്ടടിയിലധികം താഴ്ചയുണ്ട്.