ഇടുക്കി : മരംമുറി വിവാദവും കിഫ്ബി ഫണ്ട് ലഭ്യമാകാത്തതും കാരണം കരാറുകാരൻ ഉടുമ്പൻചോല-രണ്ടാം മൈൽ റോഡ് നിർമാണ പ്രവൃത്തി നിർത്തിവച്ചു. ഇടുക്കി ഹൈറേഞ്ചിലെ പ്രധാന റോഡുകളിലൊന്നാണ് ഉടുമ്പൻചോല-രണ്ടാം മൈൽ റോഡ്. മുൻപ് റോഡ് നിർമാണത്തിൻ്റെ ഭാഗമായി ഇവിടെ നിന്നും അനധികൃതമായി മരം മുറിച്ചിരുന്നു. ഇതോടെ പ്രവൃത്തി തടസപ്പെട്ടു. കൂടാതെ സർക്കാർ ഫണ്ട് മാറി നൽകാൻ തയാറാകാതെ വന്നതോടെ കരാറുകാരൻ നിർമാണം പൂർണമായും നിർത്തി.
ആദ്യഘട്ടത്തിൽ പലയിടത്തും റോഡ് പൊളിച്ചിരുന്നു. ഇവിടെയെല്ലാം വലിയ കുഴികളും വെള്ളക്കെട്ടുമായി മാറി. നിലവിൽ കാൽനട പോലും സാധ്യമാകാത്ത നിലയിലാണ് റോഡ്. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ ചെമ്മണ്ണാറിൽ റോഡ് ഉപരോധിച്ചു.
Also Read: Mambaram Divakaran : അച്ചടക്ക ലംഘനം : മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കി
സർക്കാരും കരാറുകാരും തമ്മിൽ ഒത്തുകളിക്കുകയാണെന്നും റോഡ് നിർമാണത്തിൽ വൻ അഴിമതിയുണ്ടെന്നും സമരം ഉദ്ഘാടനം ചെയ്‌ത ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: സേനാപതി വേണു പറഞ്ഞു. വരും ദിവസങ്ങളിൽ ശക്തമായ തുടർ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസിൻ്റെ തീരുമാനം.