ETV Bharat / state

നിർമാണ നിരോധനം ഇടുക്കിയിലെ കാർഷിക മേഖലയെ ബാധിക്കരുതെന്ന് ആവശ്യം - idukki construction ban

കാർഷിക വൃത്തിയെ ബാധിക്കാത്ത തരത്തില്‍ ഉത്തരവ് നടപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

നിർമാണ നിരോധനം വാര്‍ത്ത  നിർമാണ നിരോധനം ഇടുക്കി വാര്‍ത്ത  നിർമാണ നിരോധനം കര്‍ഷകര്‍ വാര്‍ത്ത  ഇടുക്കി നിർമാണ നിരോധനം വാര്‍ത്ത  നിർമാണ നിരോധനം കര്‍ഷക പ്രതിസന്ധി  നിർമാണ നിരോധനം ചെറുകിട സംരംഭം  construction ban idukki news  construction ban latest news  idukki construction ban  farmers crisis construction ban news
നിർമാണ നിരോധനം കാർഷിക മേഖലയെ ബാധിക്കരുതെന്ന് ആവശ്യം
author img

By

Published : Jun 30, 2021, 7:38 PM IST

ഇടുക്കി: വന്യമൃഗശല്യം, പ്രളയം, കൊവിഡ്... ദുരിതങ്ങൾ എന്നും ആദ്യം ബാധിക്കുന്നത് കർഷകനെയാണ്. പ്രളയവും പേമാരിയും ഇടുക്കിയുടെ കാർഷിക മേഖലയെ തകർത്തെറിഞ്ഞപ്പോൾ കർഷകർ ജീവിക്കാൻ മറ്റ് വഴികൾ തേടി.

പ്രകൃതിയാണ് എല്ലാം

സുന്ദരിയാണ് എന്നും ഇടുക്കിയുടെ പ്രകൃതി. അതുകൊണ്ടു തന്നെ പ്രകൃതി സംരക്ഷണത്തിനായി സർക്കാരുകൾ മുൻകൈയെടുക്കുന്നത് സ്വാഭാവികമാണ്. വർഷങ്ങളായി നടക്കുന്ന കയ്യേറ്റവും അനധികൃത നിർമാണവും തടയേണ്ടതു തന്നെയാണ്. പക്ഷേ കാർഷിക മേഖല പൂർണമായും പ്രതിസന്ധിയിലായപ്പോൾ ഇടുക്കിയുടെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താനാണ് കർഷകർ ശ്രമിച്ചത്.

കാർഷിക വൃത്തിയെ ബാധിക്കാത്ത തരത്തില്‍ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യം

കടം വാങ്ങിയും ബാങ്ക് വായ്പ്പയെടുത്തും പട്ടയ ഭൂമികളിൽ ഹോം സ്റ്റേ അടക്കമുള്ള ചെറുകിട സംരഭങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും പ്രകൃതി സംരക്ഷണത്തിന്‍റെ പേരിൽ നിർമ്മാണ നിരോധന ഉത്തരവ് വന്നതോടെ ഈ സ്വപ്‌നങ്ങളെല്ലാം പാതി വഴിയിൽ തകർന്നടിഞ്ഞു. ഇതിനിടയിലും അധികൃതരുടെ ഒത്താശയോടെ വൻകിട ഭൂമാഫിയ നടത്തുന്ന നിർമ്മാണ പ്രവർത്തങ്ങൾ തുടരുകയാണെന്ന ആരോപണവും ശക്തമാണ്.

കൃഷിയെ തകർക്കരുത്

ഉത്തരവ് വന്നതോടെ ജില്ലയിലെ ബൈസൺവാലി, മുട്ടുകാട്, ശാന്തൻപാറ, പേത്തൊട്ടി തുടങ്ങിയ വിവിധ മേഖലകളിൽ കൃഷിക്ക് ആവശ്യമായ ജലസേചനത്തിനോ ഏലം ഡ്രയറിനോ വൈദ്യുതി നല്‍കാന്‍ പോലും അധികൃതർ മടിക്കുന്നതായും പരാതിയുണ്ട്. നിർമാണ നിരോധന ഉത്തരവിനെ തുടർന്ന് പൂർത്തീകരിക്കാനാകാത്ത ഡ്രയറുകളും നിരവധിയാണ്. കാർഷിക വൃത്തിയെ ബാധിക്കാത്ത തരത്തില്‍ ഉത്തരവ് നടപ്പാക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.

Also read: ഇടുക്കിയിലെ നിര്‍മാണ നിരോധന പ്രതിസന്ധി പരിഹരിക്കണം: ഹൈറേഞ്ച് സംരക്ഷണ സമിതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.