ETV Bharat / state

ആര്‍എസ്‌പിയുടെ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് - nedumkandam

ഇടത് പക്ഷത്തെ സഹായിക്കുന്നതിനായി മേഖലയിലെ മുതിര്‍ന്ന രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ 25 ലക്ഷം രൂപ കൈപറ്റിയെന്നാണ് ആര്‍എസ്‌പിയുടെ ആരോപണം

Congress against RSP allegations in idukki  നെടുങ്കണ്ടത്തെ യുഡിഎഫ് പരാജയം  ആര്‍എസ്‌പിയുടെ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്  nedumkandam  ആര്‍എസ്‌പി
നെടുങ്കണ്ടത്തെ യുഡിഎഫ് പരാജയം; ആര്‍എസ്‌പിയുടെ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്
author img

By

Published : Jan 8, 2021, 11:07 AM IST

Updated : Jan 8, 2021, 12:16 PM IST

ഇടുക്കി: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നെടുങ്കണ്ടത്തെ യുഡിഎഫ് പരാജയത്തില്‍ ആര്‍എസ്‌പി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്. കഴിഞ്ഞ രണ്ട് തവണ വലിയ ഭൂരിപക്ഷം നേടി യുഡിഎഫ് ഭരിച്ച നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇടത് പക്ഷത്തെ സഹായിക്കുന്നതിനായി മേഖലയിലെ മുതിര്‍ന്ന രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ 25 ലക്ഷം രൂപ കൈപറ്റിയെന്നാണ് ആര്‍എസ്‌പി നിയോജക മണ്ഡലം സെക്രട്ടറി എം.എസ് ഷാജി ആരോപണം ഉന്നയിച്ചത്.

ആര്‍എസ്‌പിയുടെ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്

പല വാര്‍ഡുകളിലും മുന്നണി സ്ഥാനാർഥികളെ പരാജയപ്പെടുത്താന്‍ കെപിസിസി, ഡിസിസി പ്രതിനിധികളായ നേതാക്കള്‍ ശ്രമിച്ചെന്നും വിമതന്മാര്‍ രംഗത്ത് എത്താന്‍ കളം ഒരുക്കി എന്നുമായിരുന്നു ആരോപണം. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിസിസി ജന. സെക്രട്ടറി സേനാപതി വേണു പറഞ്ഞു. തുക ആര്‍ക്ക് എവിടെ വച്ച്, എപ്പോഴാണ് കൈമാറിയതെന്ന് ഷാജി വ്യക്തമാക്കണമെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപെട്ട് നെടുങ്കണ്ടം പൊലീസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. പൊതു പ്രവര്‍ത്തകരെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്നും സേനാപതി വേണു ആവശ്യപ്പെട്ടു.

Last Updated : Jan 8, 2021, 12:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.