ETV Bharat / state

അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ചുവീഴ്‌ത്തി, ബസ് നിര്‍ത്താതെ മുങ്ങി; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പരാതി

author img

By

Published : Sep 6, 2022, 7:31 AM IST

കട്ടപ്പന സ്വദേശിയായ ഡ്രൈവർ ബിനോയിക്ക് എതിരെയാണ് പരാതി; പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി ആർ.ടി.ഒ ആർ. രമണൻ ഡ്രൈവറോട് വിശദീകരണം തേടി.

complaint against ksrtc bus driver  idukki Murikassery ksrtc bus driver issue  കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പരാതി  അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ചുവീഴ്ത്തി  ബസ് നിര്‍ത്താതെ മുങ്ങി  കട്ടപ്പന സ്വദേശിയായ ഡ്രൈവർ ബിനോയി  ഇടുക്കി ആർ ടി ഒ  bus driver accident issue idukki  idukki rto  ksrtc salary crisis  കെ എസ് ആർ ടിസി ശമ്പള തർക്കം
അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ചുവീഴ്‌ത്തി, ബസ് നിര്‍ത്താതെ മുങ്ങി; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പരാതി

ഇടുക്കി: സ്‌കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ചു വീഴ്‌ത്തി നിര്‍ത്താതെ പോയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പരാതി. മുരിക്കാശ്ശേരി സ്വദേശി രഞ്‌ജിത്തിൻ്റെ ഭാര്യയും അഞ്ചിലും ഒന്നിലും പഠിക്കുന്ന കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാക്കിയ കട്ടപ്പന സ്വദേശിയായ ഡ്രൈവർ ബിനോയിക്കെതിരെ അപകടത്തില്‍ പരിക്കേറ്റ കുട്ടികൾ ഇടുക്കി ആർ.ടി.ഒ ആർ. രമണന് പരാതി നല്‍കിയതിനെ തുടർന്ന് ഡ്രൈവറോട് ആർ.ടി ഓഫിസിൽ ഹാജരാകാൻ ആർ.ടി.ഒ നിര്‍ദേശം നല്‍കി.

കഴിഞ്ഞ തിങ്കളാഴ്‌ച(29.08.2022) വൈകുന്നേരം ഇടുക്കി മുരിക്കാശ്ശേരിയിൽ വച്ചാണ് സംഭവം. സ്‌കൂട്ടറിൽ വരികയായിരുന്ന അമ്മയേയും രണ്ട് പെൺകുട്ടികളെയും കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. എറണാകുളത്ത് നിന്നും കട്ടപ്പനയിലേക്ക് വന്ന ബസാണ് അപകടമുണ്ടാക്കിയത്.

സംഭവം കണ്ട നാട്ടുകാർ ബഹളം വച്ചെങ്കിലും ബസ് നിർത്താതെ പോവുകയായിരുന്നു. അടുത്ത സ്ഥലത്ത് ആളുകൾ ബസ് തടഞ്ഞെങ്കിലും അപകടമുണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ് ഡ്രൈവര്‍ വാഹനവുമായി രക്ഷപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് നാട്ടുകാരാണ് റോഡിൽ വീണുകിടന്ന മൂവരേയും ആശുപത്രിയിൽ എത്തിച്ചത്.

മുരിക്കാശ്ശേരി സ്വദേശി രഞ്‌ജിത്തിൻ്റെ ഭാര്യയും അഞ്ചിലും ഒന്നിലും പഠിക്കുന്ന കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. കാര്യമായി പരിക്കില്ലെങ്കിലും കുട്ടികളുടെ പേടി ഇപ്പോഴും മാറിയിട്ടില്ല. അതിനാലാണ് ഇടുക്കി ആ‍ർ.ടി.ഒയ്‌ക്ക്‌ കുട്ടികളുമായെത്തി പരാതി നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചത്.

സംഭവത്തിൽ കേസെടുത്ത ഇടുക്കി ആ‍ർ.ടി.ഒ ഡ്രൈവറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ റിപ്പോ‍ർട്ട് നൽകിയിട്ടുണ്ട്. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഇടുക്കി ആ‍ർ.ടി.ഒ ആർ. രമണൻ പറഞ്ഞു. സംഭവം സംബന്ധിച്ച് മുരിക്കാശ്ശേരി പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.