ETV Bharat / state

ഇടുക്കിയില്‍ കാപ്പി കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഉല്‍പാദന തകർച്ചയും വിലസ്ഥിരതയില്ലായ്‌മയും ജില്ലയിലെ കാപ്പി കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഇടുക്കി  ഇടുക്കി ജില്ലാ വാര്‍ത്തകള്‍  കാപ്പി കര്‍ഷകര്‍ പ്രതിസന്ധിയില്‍  coffee growers face crisis in idukki  idukki  idukki latest news
ഇടുക്കിയില്‍ കാപ്പി കര്‍ഷകര്‍ പ്രതിസന്ധിയില്‍
author img

By

Published : Apr 15, 2021, 10:30 AM IST

ഇടുക്കി: വിലക്കുറവും ഉല്‍പാദന കുറവും മൂലം ജില്ലയില്‍ കാപ്പി കൃഷി പ്രതിസന്ധിയിലേക്ക്. ഇടുക്കി ജില്ലയിൽ ഏകദേശം 5290 ഹെക്‌ടർ കാപ്പി കൃഷിയാണ് നിലവിൽ ഉള്ളത്. 8000 കർഷകരാണ് കാപ്പി കൃഷിയെ ആശ്രയിച്ചു കഴിയുന്നതും. എന്നാൽ സമീപ കാലത്തുണ്ടായ ഉല്‍പാദന തകർച്ചയും വിലസ്ഥിരതയില്ലായ്‌മയും കാപ്പി കര്‍ഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഒരു കിലോ കാപ്പികുരുവിന് 65 രൂപയാണ് ഇപ്പോൾ ലഭിക്കുന്ന വില .

ഇടുക്കിയില്‍ കാപ്പി കര്‍ഷകര്‍ പ്രതിസന്ധിയില്‍

കാപ്പി പൂക്കുന്ന സമയത്തു ആവശ്യത്തിന് മഴ ലഭിക്കാത്തതും കൂടെ രോഗബാധയും പിടിപെട്ടതോടെയാണ് ഉല്‍പാദനത്തിൽ കുറവുണ്ടായി. ഇതോടെ മുൻവർഷങ്ങളെ അപേക്ഷിച്ച് കാപ്പിക്കുരു ഉല്‍പാദനത്തിൽ നല്ല കുറവാണു ഉണ്ടായിരിക്കുന്നത്. ഉല്‍പാദന ചെലവുമായി തട്ടിച്ചു നോക്കുമ്പോൾ നിലവിലെ വില മുതലാകില്ലെന്നാണ് കർഷകർ പറയുന്നത്. തൊഴിലാളി ക്ഷാമവും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിലെ കോഫീ ബോർഡ് കർഷകരെ സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്ന ആരോപണമാണ് ഉയർന്നുവരുന്നത്.

ചെറുകിട കർഷകർ പലരും സ്വന്തം സ്വന്തം നിലക്കാണ് കാപ്പി കൃഷി പരിപാലിച്ചു വരുന്നത്. ഇപ്പോൾ വിലത്തകർച്ചയും നേരിട്ടതോടെ കാപ്പി കര്‍ഷകര്‍ മറ്റ് കൃഷികളിലേക്ക് തിരിയുകയാണ്. എങ്കിലും വര്‍ഷങ്ങളുടെ അധ്വാനം കൊണ്ടുണ്ടാക്കിയ കാപ്പിച്ചെടികൾ വെട്ടിക്കളയുവാൻ കർഷരുടെ മനസും അനുവദിക്കുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.