ഇടുക്കി:ഇടുക്കിയിലെ കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കി വിലത്തകര്‍ച്ചയും രോഗബാധയും. കുരുമുളകും കാപ്പിയും അടക്കമുള്ള കാര്‍ഷിക വിളകള്‍ക്ക് രോഗം ബാധിച്ചതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്.നിലവില്‍ ഉണ്ടായിരിക്കുന്ന കായകള്‍ പനിപ്പ് ബാധിച്ച് വ്യാപകമായി ഉണങ്ങി നശിക്കുകയാണ്. ഇതോടൊപ്പം തണ്ടുണങ്ങി കൊക്കോ മരങ്ങളും നശിക്കുന്ന സാഹചര്യമാണ്.
കൊക്കോ പരിപ്പ് ഉണക്കി മാത്രമാണ് വിറ്റഴിക്കാന്‍ കഴിയുന്നത്. ഇതിനാകട്ടെ ന്യായമായ വിലയും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൊക്കോ പച്ചയ്ക്ക് സംഭരിക്കുന്നതിനും ന്യായമായ വില ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും രോഗ കീടബാധയെ പ്രതിരോധിക്കുന്നതിന് കൃഷിവകുപ്പ് വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.