ഇടുക്കി: കൊക്കോ കര്‍ഷകര്‍ക്ക് തിരിച്ചടിയായി കനത്ത മഴ. വിളവെടുപ്പിന്‍റെ അവസാന നാളുകളിലാണ് കൊക്കോ കായ്‌കള്‍ നശിച്ചുപോയത്. മഴ കനക്കുന്ന കര്‍ക്കിടക മാസത്തില്‍ മലയോര കര്‍ഷകരുടെ നിത്യ വരുമാനങ്ങളിലൊന്നാണ് കൊക്കോ കൃഷി. എന്നാല്‍ ഇത്തവണ മഴ കൂടുതലായത് ഇവര്‍ക്ക് തിരിച്ചടിയായി.
ഓഗസ്റ്റ്, സെപ്‌തംബര്‍ മാസങ്ങളോടെയാണ് കൊക്കോ കായ്‌കളുടെ വിളവെടുപ്പ് അവസാനിക്കുന്നത്. വിളവെടുപ്പിന്‍റെ ആരംഭത്തില്‍ ഉണ്ടായിരുന്ന കൊക്കോ വില പകുതിയിലധികമായി ഇടിഞ്ഞതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വരും ദിവസങ്ങളില്‍ മഴ മാറി, കൊക്കോ മരങ്ങള്‍ വീണ്ടും കായ്ക്കുമെന്ന പ്രതീക്ഷയിലാണ് മലയോര കര്‍ഷകര്‍.