ഇടുക്കി: പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ ഇരുമ്പുപാലത്ത് പണി കഴിപ്പിച്ചിട്ടുള്ള പ്രീ മെട്രിക് ഹോസ്റ്റല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നതായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ പറഞ്ഞു. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഹോസ്റ്റലിന്‍റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന്‍ അധ്യക്ഷത വഹിച്ചു.
പിന്നാക്ക വിഭാഗക്കാരായ കുട്ടികള്‍ക്ക് താമസിച്ച് പഠനം നടത്തുന്നതിനായാണ് 5.34 കോടി രൂപ ചെലവില്‍ നാലു നിലകളിലായി ഹോസ്റ്റല്‍ പണികഴിപ്പിച്ചത്. 100 കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന ഇവിടെ പ്രത്യേക മെസ് ഹാളും ഡോര്‍മെറ്ററി സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.