ETV Bharat / state

ഇടുക്കി പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

author img

By

Published : Feb 25, 2021, 3:51 PM IST

Updated : Feb 25, 2021, 4:00 PM IST

കാര്‍ഷിക-വിനോദ സഞ്ചാര മേഖലക്ക് പാക്കേജില്‍ പ്രാധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഇടുക്കി പാക്കേജ്  മുഖ്യമന്ത്രി ഇടുക്കി പാക്കേജ് പ്രഖ്യാപനം നടത്തി  മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി  ഇടുക്കി പാക്കേജ് വാർത്ത  idukki package  CM announces idukki package  idukki package
മുഖ്യമന്ത്രി ഇടുക്കി പാക്കേജ് പ്രഖ്യാപനം നടത്തി

ഇടുക്കി: ഇടുക്കി ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള ഇടുക്കി പാക്കേജിന്‍റെ പ്രഖ്യാപനം കട്ടപ്പനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കാവുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി സ്ഥായിയായ രീതികളിലൂടെ കൃഷിയുടെയും മൃഗപരിപാലനത്തിന്‍റെയും ഉത്പാദനക്ഷമത ഉയര്‍ത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, സന്തുലനാവസ്ഥ പുന:സ്ഥാപിക്കുക തുടങ്ങിയവയാണ് പാക്കേജിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ് മേഖലകളില്‍ ഊന്നിയുളള വികസനമാണ് ലക്ഷ്യമിടുന്നത്. വയനാടിന് പുറമെ ഇടുക്കി കാപ്പിയും ബ്രാന്‍ഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ബ്രാന്‍ഡ് ചെയ്‌ത് വിദേശ മാര്‍ക്കറ്റുകളില്‍ എത്തിക്കും. ട്രീ ബാങ്കിങ് സ്‌കീമിന് രൂപം നല്‍കും. മരം വച്ചുപിടിപ്പിക്കല്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ സഹകരണരംഗത്തുളള തേയില ഫാക്ടറികളുടെ നവീകരണത്തിന് 20 കോടി അനുവദിച്ചു. തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ നന്നാക്കുകയും ലൈഫ് പദ്ധതി പ്രകാരം വീടുകളും ഫ്ലാറ്റുകളും നിര്‍മിച്ച് നല്‍കുകയും ചെയ്യും. ഹൈറേഞ്ചില്‍ 250 ഏക്കറില്‍ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി അനുവദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ ശീതകാല പച്ചക്കറികള്‍ ശേഖരിക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. പരിസ്ഥിതി പുനഃസ്ഥാപന ക്യാമ്പയിന്‍ കൊണ്ടുവരും. മണ്ണ്, ജല സംരക്ഷണ പദ്ധതികള്‍ക്ക് 250 കോടി നബാഡില്‍ നിന്ന് ലഭ്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന പാക്കേജ് പ്രഖ്യാപന സമ്മേളനത്തില്‍ മന്ത്രി ടി എം തോമസ് ഐസക്ക് അധ്യക്ഷനായി. മന്ത്രി ഇ ചന്ദ്രശേഖരന്‍, മന്ത്രി എം എം മണി, സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, കലക്ടര്‍ എച്ച് ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Last Updated : Feb 25, 2021, 4:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.