ETV Bharat / state

അജീഷ് പോളിന്‍റെ തിരിച്ചുവരവ് കാത്ത് നാട്ടുകാരും സഹപ്രവർത്തകരും - covidlockdown

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ സുലൈമാൻ കല്ലുകൊണ്ട് അജീഷിനെ അക്രമിക്കുകയായിരുന്നു കേരള ജനതയ്‌ക്ക് നൊമ്പരമായി സിവിൽ പൊലീസ് ഓഫിസർ അജീഷ്

seriously injured police officer ajeesh from idukki  civilpoliceofficer  covidlockdown  കേരള ജനതയ്‌ക്ക് നൊമ്പരമായി സിവിൽ പൊലീസ് ഒഫിസർ അജീഷ്
കേരള ജനതയ്‌ക്ക് നൊമ്പരമായി സിവിൽ പൊലീസ് ഒഫിസർ അജീഷ്
author img

By

Published : Jun 11, 2021, 8:00 AM IST

ഇടുക്കി: അക്രമിയുടെ കല്ലു കൊണ്ടുള്ള ഇടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിവിൽ പൊലീസ് ഓഫിസർ അജീഷ് പോളിന്‍റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനുള്ള പ്രാർഥനയിലാണ് എല്ലാവരും. കൊവിഡ് കാലത്ത് മാസ്ക് വയ്ക്കാതെ പുറത്തിറങ്ങിയത് ചോദ്യം ചെയ്തതിന്‍റെ പേരിലാണ് അജീഷിന് മർദ്ദനമേറ്റത്.

മറയൂർ പൊലിസ് സ്റ്റേഷനിലെ സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമല്ലാത്ത വാക്കുകളോടെ മറുപടി പറയാൻ ശ്രമിക്കുന്ന അജീഷിന്‍റെ വീഡിയോ കോൾ ദൃശ്യം ആരുടെയും കണ്ണു നനയിക്കും.ഇക്കഴിഞ്ഞ ദിവസമാണ് സഹപ്രവർത്തകർ അജീഷുമായി വീഡിയോ കോളിൽ സംസാരിച്ചത്. ഓരോരുത്തരും തന്നെ മനസിലായോ എന്ന് ചോദിക്കുമ്പോൾ അജീഷ് അവ്യക്തതയോടെ സംസാരിക്കുകയും ചിരിക്കുകയും ചെയ്യും. ചോദ്യങ്ങൾക്കെല്ലാം അജീഷ് ചിരിയോടെ മറുപടി പറഞ്ഞു.അജീഷിന്‍റെ ഓർമ തിരികെ എത്തിക്കാനുള്ള ശ്രമമായിരുന്നു സഹപ്രവർത്തകർ നടത്തിയത്.

അജീഷ് പോള്‍ തിരിച്ചുവരുന്നത് കാത്ത് നാട്ടുകാരും സഹപ്രവർത്തകരും

അജീഷ് പഴയതുപോലെ തിരികെയെത്തുന്നതും കാത്തിരിക്കുകയാണ് തൊടുപുഴയിലെ അജീഷിന്‍റെ കുടുംബം. കൊവിഡ് മാനദണ്ഡങ്ങൾ മൂലം മകനെ കാണുവാന്‍ ഇതുവരെ മാതാപിതാക്കൾക്ക് സാധിച്ചിട്ടില്ല.

ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് കോവിൽക്കടവ് സ്വദേശി സുലൈമാന്‍റെ ആക്രമണത്തിൽ അജീഷിന് പരിക്കേറ്റത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ സുലൈമാൻ കല്ലുകൊണ്ട് അജീഷിനെയും ഇൻസ്‌പെക്ടർ ജി എസ് രതീഷിനെയും ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ അജീഷിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

കേരള സർക്കാരാണ് അജീഷിന്‍റെ ചികിത്സക്ക് പണം നൽകുന്നത് . ജീവിതത്തിലേക്ക് അജീഷ് തിരികെയെത്തുന്നതും കാത്തിരിക്കുകയാണ് സഹപ്രവർത്തകരും നാട്ടുകാരും.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.