ETV Bharat / state

ക്രിസ്‌മസ്, ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവ്; കുമളിയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന

author img

By ETV Bharat Kerala Team

Published : Dec 31, 2023, 4:28 PM IST

Christmas New Year special drive at Kumily: കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പൊലീസ്, എക്‌സൈസ്, വനം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. മദ്യം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിനാണ് പരിശോധന.

special drive at Kumily  Christmas New Year  സ്‌പെഷ്യല്‍ ഡ്രൈവ്  കുമളി
christmas-new-year-special-drive-at-kumily
അതിര്‍ത്തിയില്‍ പരിശോധന

ഇടുക്കി : ക്രിസ്‌മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കേരള-തമിഴ്‌നാട് അതിർത്തി മേഖലയായ കുമളിയിൽ ഇരു സംസ്ഥാനങ്ങളും സംയുക്തമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി (Christmas New Year special drive at Kumily). കേരള പൊലീസ്, തമിഴ്‌നാട് പൊലീസ്, എക്‌സൈസ്, വനം വകുപ്പുകൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിശോധന. കേരള, തമിഴ്‌നാട് അതിർത്തി പങ്കിടുന്ന വന പ്രദേശങ്ങൾ, വനപാതകൾ തുടങ്ങിയ സ്ഥലങ്ങളിൽ മദ്യം, മയക്കുമരുന്ന് കടത്ത്, വ്യാജവാറ്റ്, ചാരായ നിർമാണം എന്നിവ തടയുന്നതിനായിരുന്നു പരിശോധന.

തമിഴ്‌നാട് പൊലീസ്, തേനി പ്രൊഹിബിഷൻ വിങ്, ഗൂഡല്ലൂർ ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ, പീരുമേട് എക്‌സൈസ് ഓഫിസ് ജീവനക്കാർ, കുമളി ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർ, കുമളി പൊലീസ് എന്നിവർ സംയുക്തമായാണ് ക്രിസ്‌മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി പരിശോധന നടത്തിയത്. ആദ്യം കുമളി അതിർത്തി ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. വഴി യാത്രികനായ യുവാവിൽ നിന്നും രണ്ടു പൊതി കഞ്ചാവ്‌ പിടികൂടി.

തുടർന്ന് കാടിനോട് ചേർന്നുള്ള കുമളി ആറാം മൈൽ വലിയപാറ, പാണ്ടിക്കുഴി, അരുവിക്കുഴി തുടങ്ങിയ ഭാഗങ്ങളിലും പട്രോളിങ് നടത്തി. പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ജി വിജയകുമാർ, പ്രിവന്‍റീവ് ഓഫിസർ സതീഷ്‌കുമാർ ഡി, ഷിയാദ് എ,
തമിഴ്‌നാട് പ്രൊഹിബിഷൻ വിങ് സർക്കിൾ ഇൻസ്‌പെക്‌ടർ സൂര്യ തിലകറാണി, സബ് ഇൻസ്‌പെക്‌ടർമാരായ മോഹൻ ദാസ് ഗാന്ധി, അളകർ രാജ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

അതേസമയം, കുമളി ചെക്ക്‌ പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മോട്ടോർ വാഹന വകുപ്പിന്‍റെ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓഫിസ് സമുച്ചയത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം വിജിലൻസ് പിടിച്ചെടുത്തു. എക്സൈസ്, ലൈവ്സ്റ്റോക്ക്, മോട്ടോർ വാഹന വകുപ്പ്, ജിഎസ്‌ടി എൻഫോഴ്സ്മെന്‍റ് എന്നീ വകുപ്പുകളുടെ കുമളി ചെക്ക് പോസ്റ്റിലെ ഓഫിസ് സമുച്ചയത്തിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്.

തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനത്തിൽ അയ്യപ്പ ഭക്തരുടെ വേഷത്തിലുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ 1000 രൂപ കൈക്കൂലിയായി വാങ്ങി. തുടർന്ന് കൂടുതൽ വിജിലൻസ് സംഘമെത്തി ഓഫിസ് സമുച്ചയത്തിൽ പരിശോധന നടത്തി. ഉപേക്ഷിച്ച നിലയില്‍ ഉണ്ടായിരുന്ന പ്രിന്‍ററിന്‍റെ ഉള്ളിലും കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചിരുന്ന 8000ത്തിലധികം രൂപ വിജിലൻസ് കണ്ടെടുത്തു. ചെക്ക് പോസ്റ്റ്‌ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർ താമസിക്കുന്ന ലോഡ്‌ജിലും പരിശോധന നടത്തി.

പിടിച്ചെടുത്ത പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ഓൺലൈൻ പെർമിറ്റ് എടുത്തു വരുന്ന തമിഴ്‌നാട് രജിസ്ട്രേഷൻ വാഹനങ്ങളിൽ നിന്ന് വാങ്ങിയ പണമാണ് കണ്ടെത്തിയതെന്നാണ് വിജിലൻസ് സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലും അനധികൃതമായി സൂക്ഷിച്ചിരുന്ന പണം വിജിലൻസ് സംഘം പിടികൂടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.