ഇടുക്കി : ക്രിസ്‌മസ് വാരത്തിലേയ്ക്ക് കടന്നതോടെ നാടെങ്ങും ആവേശത്തിലാണ്. വീടുകളില്‍ ആഘോഷങ്ങളുടെ മുന്നൊരുക്കമായി നക്ഷത്രങ്ങളും എല്‍ഇഡി ലൈറ്റുകളും തെളിഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന ദേവാലയങ്ങള്‍ മോടി കൂട്ടി ക്രിസ്‌മസിനായി ഒരുങ്ങി.
വിവിധ നിറത്തിലും രൂപത്തിലുമുള്ള നക്ഷത്രങ്ങളും ക്രിസ്‌മസ് ട്രീകളും പുല്‍ക്കൂടുകളുമായി വിപണിയും സജീവമാണ്. എന്നാല്‍ ക്രിസ്‌മസ് കരോള്‍, അലങ്കാര വസ്‌തുക്കള്‍ എന്നിവയ്ക്ക് പൊള്ളുന്ന വിലയാണ് വിപണിയില്‍. നക്ഷത്രങ്ങള്‍, ക്രിസ്‌മസ് അപ്പൂപ്പന്‍, വര്‍ണ പന്തുകള്‍, ബലൂണ്‍ എന്നിവയ്ക്കും ഇത്തവണ വില വര്‍ധിച്ചു.
Also read: ഭീമൻ ക്രിസ്‌മസ് ട്രീ എത്തി: ക്രെംലിൻ കത്തീഡ്രൽ സ്ക്വയറിൽ ക്രിസ്‌മസ് ആഘോഷം- വീഡിയോ
ക്രിസ്‌മസ് ട്രീകളില്‍ തൂക്കുന്ന വര്‍ണ പന്തുകള്‍ക്ക് 40 രൂപയ്ക്ക് മുകളിലാണ് വില. ചെറിയ നക്ഷത്രങ്ങള്‍, തോരണങ്ങള്‍ എന്നിവയ്ക്കും 10 മുതല്‍ 100 രൂപ വരെ വിലയുണ്ട്. എല്‍ഇഡി ബള്‍ബുകള്‍ക്കും വില ഉയര്‍ന്നു.
വില വര്‍ധനവ് പോക്കറ്റ് കാലിയാക്കുമെങ്കിലും ഇത്തവണത്തെ ക്രിസ്‌മസ് ആഘോഷവും വിപുലമാക്കാനാണ് വിശ്വാസികളുടെ തീരുമാനം.