ETV Bharat / state

'ഗവേഷണ പ്രബന്ധത്തിലേത് നോട്ടപ്പിശക്'; വിമര്‍ശകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് ചിന്ത ജെറോം

ഗവേഷണ പ്രബന്ധത്തില്‍, ചങ്ങമ്പുഴ കവിത 'വാഴക്കുല' എഴുതിയത് വൈലോപ്പിള്ളിയാണെന്ന് രേഖപ്പെടുത്തിയതിലും ഒരു വെബ്‌സൈറ്റ് ലേഖനം കോപ്പിയടിച്ചെന്ന ആരോപണത്തിലുമാണ് ചിന്ത ജെറോമിന്‍റെ പ്രതികരണം

author img

By

Published : Jan 31, 2023, 4:23 PM IST

chintha jerome on doctorate controversy idukki  chintha jerome on doctorate controversy  doctorate controversy  ചിന്ത ജെറോം മാധ്യമങ്ങളോട്  ചിന്ത ജെറോമിന്‍റെ പ്രതികരണം
ചിന്ത ജെറോം
ചിന്ത ജെറോം മാധ്യമങ്ങളോട്

ഇടുക്കി: ഡോക്‌ടറേറ്റ് വിവാദത്തില്‍ പ്രതികരിച്ച് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. ഗവേഷണ പ്രബന്ധത്തില്‍ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് പരാമര്‍ശിച്ചതില്‍ തനിക്ക് നോട്ടപ്പിശക് ഉണ്ടായി. മാനുഷികമായ തെറ്റാണ് സംഭവിച്ചതെന്നും ഇത് ചൂണ്ടിക്കാണിച്ചതിനെ സദുദ്ദേശത്തോടെയാണ് വിലയിരുത്തുന്നതെന്നും ചിന്ത, ഇടുക്കി ചെറുതോണിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിമര്‍ശകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. വാഴക്കുലയുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല. സാന്ദര്‍ഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റുപറ്റി. ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. പുസ്‌തക രൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ അത് ശ്രദ്ധിക്കും.

പര്‍വതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തുന്നത്. പ്രബന്ധത്തില്‍ മോഷണം ഉണ്ടായിട്ടില്ല. ആശയം ഉള്‍ക്കൊണ്ടാണ് തയ്യാറാക്കിയത്. ഇത് റഫറന്‍സില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ബോധി കോമണ്‍സില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ആര്‍ട്ടിക്കിളുകള്‍ വായിച്ചാണ് പ്രബന്ധം പൂര്‍ത്തീകരിച്ചത്. ഒരു വാക്യം പോലും പകര്‍ത്തി എഴുതിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.