ETV Bharat / state

ചിന്നക്കനാലിലെ ആദിവാസി ഭൂമി വിതരണം വീണ്ടും വിവാദത്തിലേയ്ക്ക്

ചിന്നക്കനാലിലെ ഭൂമി ആദിവാസികള്‍ വിതരണം നടത്തണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റ് പടിക്കല്‍ നടത്തിവരുന്ന സമരത്തിന് നേരെ മുഖം തിരിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ജനകീയ പ്രക്ഷോഭത്തിന് പട്ടികവര്‍ഗ ഏകോപന സമതി തയ്യാറെടുക്കുന്നത്.

ചിന്നക്കനാലിലെ ആദിവാസി ഭൂമി  Tribal land Chinnakanal  ഭൂമി വിതരണം  പട്ടയ വിതരണം  ആദിവാസി ഭൂമി
ചിന്നക്കനാലിലെ ആദിവാസി ഭൂമി വിതരണം വീണ്ടും വിവാദത്തിലേയ്ക്ക്
author img

By

Published : Apr 19, 2021, 1:35 AM IST

Updated : Apr 19, 2021, 5:39 AM IST

ഇടുക്കി: ചിന്നക്കനാലിലെ ആദിവാസി ഭൂമി വിതരണം വീണ്ടും വിവാദത്തിലേയ്ക്ക്. 2003ന് ശേഷം വിതരണത്തിനായി മാറ്റിയിട്ടിരിക്കുന്ന 822 ഏക്കര്‍ ഭൂമി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടികവര്‍ഗ ഏകോപന സമതി രംഗത്ത്. ചിന്നക്കനാലിലെ ഭൂമി ആദിവാസികള്‍ വിതരണം നടത്തണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റ് പടിക്കല്‍ നടത്തിവരുന്ന സമരത്തിന് നേരെ മുഖം തിരിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ജനകീയ പ്രക്ഷോഭത്തിന് ഇവര്‍ തയ്യാറെടുക്കുന്നത്.

ചിന്നക്കനാലിലെ ആദിവാസി ഭൂമി വിതരണം വീണ്ടും വിവാദത്തിലേയ്ക്ക്

2003ലാണ് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം ചിന്നക്കനാല്‍ വില്ലേജില്‍ വിവിധ ഇടങ്ങളിലായി 668 ഏക്കര്‍ ഭൂമി വിതരണം നടത്തിയത്. എന്നാല്‍ ഇതിന് ശേഷം ഭൂമി വിതരണം അനന്തമായി നീണ്ടു. ഇതില്‍ പട്ടയം നല്‍കിയ 142 പേര്‍ക്ക് ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ഭൂമി വിതരണം നടത്തിയിട്ടില്ല. വിതരണത്തിനായി മാറ്റിയിട്ടിരിക്കുന്ന 822 ഏക്കര്‍ ഭൂമി കുത്തക കമ്പനിക്ക് പാട്ടത്തിന് നല്‍കുന്ന നപടിയാണ് അധികൃതര്‍ സ്വീകരിച്ചതെന്നാണ് ഇവരുടെ ആരോപണം. നടപടി ഉണ്ടായില്ലെങ്കിൽ ഭൂമി പിടിച്ചെടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുമെന്നും ആദിവാസി നേതാക്കള്‍ പറഞ്ഞു. നിലവില്‍ ഭൂമി വിതരണം അട്ടിമറിക്കുന്നതിനായി വനം റവന്യൂ ടൂറിസം വകുപ്പുകള്‍ ഭൂമിയുടെ അവകാശവാദം ഉന്നയിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ചിന്നക്കനാലിലെ കയ്യേറ്റ മാഫിയായെ സഹായിക്കുന്നതിന് വേണ്ടിയാണ് റവന്യു ഉദ്യോഗസ്ഥര്‍ പരിശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

Last Updated : Apr 19, 2021, 5:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.