ഇടുക്കി: അടിമാലി പൊലീസ് സ്‌റ്റേഷൻ പരിസരത്ത് പണികഴിപ്പിച്ചിട്ടുള്ള ശിശു സൗഹൃദ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നടന്നു. പൊലീസ് സ്റ്റേഷനില്‍ എത്തുന്ന കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് സ്‌റ്റേഷനോട് ചേര്‍ന്ന് തന്നെ ശിശുസൗഹൃദ കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്. അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യപ്രഭാഷണം നടത്തി. മൂന്നാര്‍ ഡിവൈഎസ്‌പി എം.രമേഷ് കുമാറിന്‍റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. അഞ്ച് ലക്ഷം ചെലവഴിച്ചാണ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ജില്ലയില്‍ സമാനരീതിയില്‍ ആറ് കേന്ദ്രങ്ങള്‍ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നിര്‍മിച്ചിട്ടുണ്ട്.
ശിശു സൗഹൃദ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു
അടിമാലി പൊലീസ് സ്‌റ്റേഷൻ പരിസരത്താണ് ശിശു സൗഹൃദ കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്