ETV Bharat / state

ചിക്കണംകുടി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ യുപിഎസ് ആക്കണമെന്നാവശ്യം - lp school

നാലാം ക്ലാസ് കഴിഞ്ഞാല്‍ ഇപ്പോള്‍ പഠനം അവസാനിപ്പിക്കുകയാണ് കൂടുതല്‍ പേരും. ഈ സാഹചര്യം ഇല്ലാതാക്കാന്‍ സ്കൂള്‍ യു പിയായി ഉയര്‍ത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം

ചിക്കണംകുടി
author img

By

Published : Jul 24, 2019, 7:24 PM IST

Updated : Jul 24, 2019, 8:59 PM IST

ദേവികുളം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ചിക്കണംകുടി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്തണമെന്ന് ആവശ്യം.

ചിക്കണംകുടി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ യുപിഎസ് ആക്കണമെന്നാവശ്യം

ഡിപിഇപി പദ്ധതി പ്രകാരം 1999ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ ഭൂരിഭാഗവും ആദിവാസി കുട്ടികളാണ്. 1 മുതല്‍ 4 വരെ ക്ലാസുകളിലായി 75 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. സിങ്ക് കുടി, വെള്ളയപ്പന്‍ കുടി, പെരുമാള്‍ കുടി, അമ്പതാംമൈല്‍ ആറാംമൈല്‍ മേഖലകളില്‍ നിന്നുള്ള കുട്ടികളാണിവര്‍. നാലാം ക്ലാസിലെ പഠനത്തിന് ശേഷം തുടര്‍പഠനത്തിനായി ഇവര്‍ക്ക് മറ്റിടങ്ങളിലേക്ക് പോകേണ്ടി വരുന്നു. മൂന്നാര്‍ ഉള്‍പ്പെടെയുള്ള ട്രൈബല്‍ ഹോസ്റ്റലുകളിലാണ് രക്ഷിതാക്കള്‍ കുട്ടികളെ തുടര്‍പഠനത്തിനായി അയക്കുന്നത്. ആദിവാസി കോളനികളില്‍ നിന്നും മാറി നിന്നുള്ള ശീലമില്ലാത്തതിനാല്‍ കുട്ടികള്‍ പഠനമുപേക്ഷിച്ച് ഊരുകളില്‍ തിരികെയെത്തുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ചിക്കണംകുടിയിലെ എല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. കെട്ടിട നിര്‍മാണത്തിനാവശ്യമായ സ്ഥലസൗകര്യം വിദ്യാലയത്തിനുണ്ട്.

Intro:മാങ്കുളം ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ചിക്കണം കുടി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്തണമെന്ന് ആവശ്യം.Body:ഡിപിഇപി പദ്ധതി പ്രകാരം 1999ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ ഭൂരിഭാഗവും പഠിക്കുന്നത് ആദിവാസി കുട്ടികളാണ്.
1 മുതല്‍ 4 വരെ ക്ലാസുകളിലായി 75 ഓളം കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു.സിങ്ക് കുടി,വെള്ളയപ്പന്‍ കുടി,പെരുമാള്‍ കുടി, അമ്പതാംമൈല്‍ ആറാംമൈല്‍ മേഖലകളില്‍ നിന്നുള്ള കുട്ടികളാണ് പ്രധാനമായും ഈ പൊതു വിദ്യാലയത്തെ ആശ്രയിച്ചു വരുന്നത്.എന്നാല്‍ നാലാം ക്ലാസിലെ പഠനത്തിന് ശേഷം തുടര്‍പഠനത്തിനായി ആദിവാസി കുട്ടികള്‍ക്ക് മറ്റിടങ്ങളില്‍ പോകേണ്ടി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.ചിക്കണംകുടിയിലെ എല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ബൈറ്റ്

രാജു
കോളനി നിവാസിConclusion:പുതിയ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ സ്ഥലസൗകര്യങ്ങള്‍ വിദ്യാലയത്തിന് സ്വന്തമായുണ്ട്.2013ല്‍ എസ്എസ്എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പുതിയ ക്ലാസ് മുറികള്‍ പ്രവര്‍ത്തനമില്ലാതെ കിടക്കുന്നു.സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്തിയാല്‍ ഈ ക്ലാസ് മുറികള്‍ അധ്യായനത്തിനായി പ്രയോജനപ്പെടുത്താം.മൂന്നാര്‍ ഉള്‍പ്പെടെയുള്ള ട്രൈബല്‍ ഹോസ്റ്റലുകളിലാണ് രക്ഷിതാക്കള്‍ കുട്ടികളെ തുടര്‍പഠനത്തിനായി അയക്കുന്നത്.എന്നാല്‍ ആദിവാസി കോളനികളില്‍ നിന്നും മാറി നിന്നുള്ള ശീലമില്ലാത്തതിനാല്‍ കുട്ടികള്‍ പഠനമുപേക്ഷിച്ച് ഊരുകളില്‍ തിരികെയെത്തുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

അഖിൽ വി ആർ
ദേവികുളം
Last Updated : Jul 24, 2019, 8:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.