ETV Bharat / state

തമിഴ്‌നാട്ടിലേക്ക് കടത്തികൊണ്ടുപോയ കാറുകൾ കണ്ടെത്തി - പൊലീസ് വാർത്ത

വാടക നല്‍കാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടത്തികൊണ്ടുപോയ മൂന്ന് കാറുകളാണ് ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേരളാ പൊലീസ് കണ്ടെത്തിയത്

car news police news crime news കാർ വാർത്ത പൊലീസ് വാർത്ത കുറ്റം വാർത്ത
കാർ
author img

By

Published : Mar 12, 2020, 3:37 AM IST

ഇടുക്കി: വാടക നല്‍കാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടത്തികൊണ്ടുപോയ മൂന്ന് വാഹനങ്ങള്‍ പൊലീസ് കണ്ടെത്തി. തിരുപ്പൂര്‍ താരാപുരത്ത് നിന്നാണ് വാഹനങ്ങള്‍ കണ്ടെടുത്തത്. വാഹന ഉടമകൾ മൂന്നാര്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടർന്നാണ് കാറുകൾ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. മൂന്നാര്‍ സ്വദേശികളായ പ്രഭു, അയ്യാദുരൈ, മുനിരാജ്, കറുപ്പസ്വാമി എന്നിവരുടെ പക്കല്‍നിന്നും ദുരൈ എന്നയാള്‍ കാറുകള്‍ തമിഴ്‌നാട്ടില്‍ സര്‍വ്വീസ് നടത്തി പണം നല്‍കാമെന്ന് പറഞ്ഞ് കൊണ്ടുപോയിരുന്നു. എറ്റിയോസ്, ഡിസയര്‍ രണ്ട് ഇന്നോവ തുടങ്ങിയവയാണ് ഇത്തരത്തില്‍ കൊണ്ടുപോയത്. ആദ്യത്തെ ചില മാസങ്ങളില്‍ ക്യത്യമായി വാടക നല്‍കിയിരുന്നെങ്കിലും പിന്നീട് നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നു. തുടര്‍ന്ന് വാഹന ഉടമകള്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി.

തമിഴ്‌നാട്ടിലേക്ക് കടത്തികൊണ്ടുപോയ കാറുകൾ കണ്ടെത്തി.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കടത്തിക്കൊണ്ട് പോയതില്‍ രണ്ട് ഇന്നോവകളും, ഡിസയറുമാണ് താരാപുരത്ത് പൊലീസ് കണ്ടെത്തിയത്. മൂന്നാര്‍ എസ് ഐ സന്തോഷ് കെ വിയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘമാണ് കാറുകൾ കണ്ടെത്തിയത്. ഇന്നോവകള്‍ തെങ്ങിന്‍ തോപ്പില്‍ ഒളിപ്പിച്ച നിലയിലും, ഡിസയര്‍ പൊളിക്കാന്‍ ഏല്‍പ്പിച്ച കടയില്‍ നിന്നുമാണ് പിടിച്ചെടുത്തത്. എറ്റിയോസ് കാർ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.