ഇടുക്കി: വട്ടവടയില്‍ ഏറ്റവും താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് മുടിയും താടിയും വെട്ടുന്നതിന് വിലക്ക്. വിഷയത്തില്‍ പട്ടികജാതി ക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് വട്ടവടയില്‍ പൊതു മുടിവെട്ട് കേന്ദ്രം ആരംഭിക്കാന്‍ തീരുമാനമായി. സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എംപിയുമായ അഡ്വ. സോമപ്രസാദ് വട്ടവടയില്‍ എത്തി പഞ്ചായത്ത് ഭരണസമിതിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് പൊതു മുടിവെട്ട് കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം അനുവദിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. ജാതിയില്‍ താഴ്ന്നവരുടെ മുടിവെട്ടാന്‍ കഴിയില്ലെന്ന ബാര്‍ബര്‍ ഷോപ്പുടമകളുടെ നിലപാട് തുടർന്ന സാഹചര്യത്തിലാണ് സംഭവം പുറത്തറിയുന്നത്.
വട്ടവടയിലെ ജാതി വിവേചനം; പൊതു മുടിവെട്ട് കേന്ദ്രം ആരംഭിക്കാന്‍ തീരുമാനം - പൊതു മുടിവെട്ട് കേന്ദ്രം
പട്ടികജാതി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സോമപ്രസാദ് വട്ടവടയില്‍ എത്തുകയും പഞ്ചായത്ത് ഭരണസമിതിയുമായി ചര്‍ച്ച നടത്തുകയും ചെയ്‌തു. തുടര്‍ന്നാണ് പൊതു മുടിവെട്ട് കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചത്.