ഇടുക്കി: ഹൈറേഞ്ചില്‍ വരള്‍ച്ച രൂക്ഷം. ജലലഭ്യത ഇല്ലാതായതോടെ ഏലം പരിപാലനവും പ്രതിസന്ധിയിലായി. കൃത്യമായ അനുപാതത്തിൽ തണലും തണുപ്പും ആവശ്യമായ ഏലത്തിന് തണലൊരുക്കാന്‍ പച്ച നെറ്റുകള്‍ വലിച്ചുകെട്ടുകയാണ് കര്‍ഷകര്‍. വേനല്‍കാല ഏലം പരിപാലനത്തിന് സര്‍ക്കാര്‍ സഹായം വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
35 ശതമാനത്തിലധികം തണലും ചുവട്ടിൽ തണുപ്പും ആവശ്യമായ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങുകയാണ്. തണലൊരുക്കാന്‍ പച്ച നെറ്റുകള്‍ വാങ്ങാനായി വന്‍തുകയാണ് കർഷകർ ചെലവാക്കേണ്ടി വരുന്നത്. നനവെത്തിക്കാന്‍ കഴിയാത്ത തോട്ടങ്ങളില്‍ വളം നൽകലും പരിപാലനവും മുടങ്ങിയിരിക്കുകയാണ്. ഇതോടെ ഏലത്തിന് പലവിധ രോഗബാധയും സംഭവിക്കുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന വിലത്തകര്‍ച്ചയും ഏലം കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്.