ഇടുക്കി: കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയ പാതയിൽ പഴയ പാമ്പനാറിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ ലോറിയിൽ ഇടിച്ച് രണ്ടുപേർ മരണപ്പെട്ടു. കാർ ഓടിച്ചിരുന്ന പീരുമേട് ചരിവുപുരയിടത്തിൽ പ്രശാന്ത് (46), പീരുമേട് താലൂക്ക് ഓഫീസിലെ മുൻ താലൂക്ക് സർവേയർ കൊല്ലം സ്വദേശി ശ്രീകുമാർ (49) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. പീരുമേട്ടിൽ നിന്നും പാമ്പനാർ ഭാഗത്തേക്കു പോവുകയായിരുന്ന കാർ എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.