ETV Bharat / state

ദേവികുളം താലൂക്കിൽ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു - ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

ആദ്യഘട്ടമായി മറയൂർ,കാന്തല്ലൂർ, കീഴാന്തൂർ എന്നീ മൂന്ന് വില്ലേജുകളിലുള്ളവർക്കാണ് നോട്ടിസ് നൽകുക

CANCELATION OF RAVEENDRAN PATTAYAM IN DEVIKULAM  RAVEENDRAN PATTAYAM  CANCELATION OF RAVEENDRAN PATTAYAM  ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു  രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു
ദേവികുളം താലൂക്കിൽ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു
author img

By

Published : Feb 23, 2022, 9:31 PM IST

ഇടുക്കി : ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ആദ്യഘട്ടമായി മൂന്ന് വില്ലേജുകളിൽ പട്ടയം ലഭിച്ചവർക്ക് നോട്ടിസ് നൽകിത്തുടങ്ങി. അഞ്ചാം തീയതി ദേവികുളത്ത് ആദ്യ ഹിയറിംഗ് ജില്ല കലക്‌ടർ നടത്തും.

ദേവികുളം താലൂക്കിലെ ഒൻപത് വില്ലേജുകളിലായി, ഡെപ്യൂട്ടി തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദാക്കാൻ ജനുവരി 18-നാണ് സർക്കാർ ഉത്തരവിട്ടത്. റദ്ദാക്കൽ നടപടികൾക്കും പുതിയ പട്ടയങ്ങൾ നൽകുന്നതിനും നാൽപ്പതിലധികം ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇവരുടെ കൂടി സഹായത്തോടെ പട്ടയം കിട്ടിയവർക്കും ഇപ്പോൾ ഭൂമി കൈവശംവച്ചിരിക്കുന്നവർക്കും നോട്ടിസ് നൽകും.

മറയൂർ,കാന്തല്ലൂർ, കീഴാന്തൂർ എന്നീ മൂന്ന് വില്ലേജുകളിലുള്ളവർക്കാണ് ആദ്യം നോട്ടിസ് നൽകുക. ഇവിടെ 37 പേർക്ക് പട്ടയം നൽകിയിട്ടുണ്ട്. ഈ ഭൂമി 54 പേർക്ക് മറിച്ച് വിറ്റിട്ടുമുണ്ട്. ഈ തൊണ്ണൂറ്റിയൊന്ന് പേർക്കും നോട്ടിസ് നൽകും. ഭൂമി സംബന്ധിച്ച് രേഖകളുമായി ദേവികുളം ആർഡിഒ ഓഫിസിലാണ് ഹാജരാകേണ്ടത്. ഇതിനുശേഷം മറ്റ് വില്ലേജുകളിലുള്ളവർക്കും നോട്ടിസ് നൽകും.

ALSO READ: തളർന്നുകിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ചു ; പ്രതി പിടിയിൽ

ഒൻപത് വില്ലേജുകളിലും ഇപ്പോൾ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ വിവരം റവന്യൂ വകുപ്പ് ശേഖരിച്ചു. ഇതിലൊരാൾ കോടതിയെ സമീപിച്ച് മാർച്ച് എട്ടുവരെ സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. നാൽപ്പത്തിയഞ്ച് ദിവസത്തിനകം പുതിയ പട്ടയം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ ഉത്തരവ് ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും നോട്ടിസ് നൽകൽ മാത്രമാണ് തുടങ്ങിയത്. റദ്ദാക്കൽ പൂർത്തിയായ ശേഷമായിരിക്കും പുതിയ പട്ടയങ്ങൾക്ക് അപേക്ഷ സ്വീകരിക്കുക. ഇതിൽ സ്ഥലവും രേഖകളുമൊക്കെ പരിശോധിച്ച് പട്ടയം ലഭിക്കാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.