ETV Bharat / state

ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് ഇരട്ടിമധുരം; കേക്ക് വിപണി സജീവം - ഇന്നത്തെ പ്രധാന വാര്‍ത്ത

നൂറ് രൂപ മുതല്‍ 750 രൂവരെ വില വരുന്ന ക്രിസ്‌മസ്-പുതുവത്സര കേക്കുകളുടെ വില്‍പനയാണ് ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ നടക്കുന്നത്

variety of cake selling  cake  christmas  newyear  idukki cake selling  latest news in idukki  latest news today  ക്രിസ്‌മസ്  കൊവിഡ്  കേക്ക് വിപണി  കേക്കുകളുടെ വില്‍പന  പുതുവത്സരം  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ക്രിസ്‌മസ് മുന്നൊരുക്കള്‍
കൊവിഡ് കഴിഞ്ഞ ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് ഇരട്ടിമധുരം; കേക്ക് വിപണി സജീവമാക്കാനൊരുങ്ങി വ്യാപാരികള്‍
author img

By

Published : Dec 22, 2022, 1:10 PM IST

കേക്ക് വിപണി സജീവമാക്കാനൊരുങ്ങി വ്യാപാരികള്‍

ഇടുക്കി: ക്രിസ്‌മസ് -ന്യൂ ഇയര്‍ കാലത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നതാണ് കേക്കുകള്‍. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ കൊവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും പോലെ കേക്ക് വ്യാപാര രംഗത്തും പ്രതിസന്ധി സൃഷ്‌ടിച്ചു. പക്ഷേ ഇത്തവണ ക്രിസ്‌മസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കുവാന്‍ കേക്ക് വിപണിയും സജീവമാണ്.

വിവിധ കമ്പനികളുടെ കേക്കുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. നൂറ് രൂപ മുതല്‍ 750 രൂവരെ വില വരുന്ന കേക്കുകളുടെ വില്‍പനയാണ് ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ നടക്കുന്നത്. ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് കേക്കുകള്‍ നിര്‍മിച്ച് വീടുകളില്‍ എത്തിച്ചും വിപണി സജീവമാക്കാനൊരുങ്ങുകയാണ് വ്യാപാരികള്‍.

പ്ലം, കാരറ്റ്, ചോക്ലേറ്റ്, മാര്‍ബിള്‍, തുടങ്ങിയ കേക്കുകള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. കഴിഞ്ഞ തവണ ഉണ്ടായ വലിയ നഷ്‌ടം ഇത്തവണ നികത്താനാകുമെന്ന വലിയ പ്രതീക്ഷയിലും സന്തോഷത്തിലുമാണ് വ്യാപാരികൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.