ഇടുക്കി: എന്‍ ആര്‍ സി, സിഎഎ നിയമങ്ങള്‍ക്കെതിരെ സംയുക്ത മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് പ്രതിഷേധ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. അടിമാലി ടൗണില്‍ നടന്ന പൊതുസമ്മേളനം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നത് തടയുമെന്ന് സമ്മേളനത്തില്‍ സംസാരിച്ച കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി പറഞ്ഞു. റാലിയിലും പൊതുസമ്മേളനത്തിലും അയ്യായിരത്തിലധികം പ്രതിഷേധക്കാര്‍ പങ്കെടുത്തു. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സുല്‍ഫദ്ദീന്‍ ബാഖവി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അഡ്വ. ഹനീഫ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം കണ്‍വീനര്‍ മുഹമ്മദ് താഹിര്‍ ഹുദവി, ഫാദര്‍ ജോസഫ് പാപ്പാടി, ഫാ.എല്‍ദോ പോള്‍, മക്കാര്‍ മുരിക്കുംതൊട്ടി തുടങ്ങിയവര്‍ സംസാരിച്ചു.