ഇടുക്കി: ജില്ലയിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നു. രണ്ട് ബ്ലോക്ക് ഡിവിഷൻ, രണ്ട് പഞ്ചായത്ത് വാർഡ്, ഒരു മുൻസിപ്പൽ വാർഡ് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
തൊടുപുഴ ബ്ലോക്കിലെ മണക്കാട് സിവിഷനിൽ 73.39, ദേവികുളം ബ്ലോക്കിലെ കാന്തല്ലൂർ ഡിവിഷനിൽ 68.09, തൊടുപുഴ മുൻസിപ്പൽ ഓഫീസ് വാർഡിൽ 73.34, മാങ്കുളം പഞ്ചായത്തിലെ ആനക്കുളം നോർത്ത് വാർഡിൽ 76.52, ഉപ്പുതറ കാപ്പിപ്പതാൽ വാർഡിൽ 77.71 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വെള്ളിയാഴ്‌ച രാവിലെ വോട്ടെണ്ണൽ ആരംഭിക്കും.