പാലക്കാട് : അടിമാലി പണിക്കന്‍കുടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. നെല്ലുവേലില്‍ ബിനു സ്‌കറിയ, പാറത്തോട് കരിമ്പനായില്‍ അജിത് കെ തങ്കപ്പന്‍ എന്നിവരാണ് അടിമാലി ബസ് സ്റ്റാന്‍ഡില്‍ വച്ച് മര്‍ദ്ദനമേറ്റതായി പൊലീസില്‍ പരാതി നല്‍കിയത്. അക്രമികൾ അജിത്തിന്‍റെ കഴുത്തിൽ കിടന്നിരുന്ന ഒരു പവന്‍റെ മാല പൊട്ടിച്ചെടുത്തതായും പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ ബിനുവും അജിത്തും അടിമാലി താലൂക്കാശുപത്രിയില്‍ ചിത്സയിലാണ്. സംഭവത്തിൽ അടിമാലി പൊലീസ് കേസെടുത്തു.
സ്വകാര്യ ബസിലെ ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി - palakkad
സ്വകാര്യ ബസിലെ ജീവനക്കാരായ ബിനു സ്‌കറിയ, അജിത് കെ തങ്കപ്പന്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്