ETV Bharat / state

നിര്‍മാണ അനുമതിക്ക് റോഡിന് അപ്പുറവും ഇപ്പുറവും രണ്ട് നിയമങ്ങളുളള ബോഡിമെട്ട്

കേരളത്തിൽ ബഫർ സോണുമായി സംസ്ഥാന സർക്കാരും വനംവകുപ്പും മുന്നോട്ട് പോകുമ്പോൾ തമിഴ്‌നാട് സർക്കാരും വനം വകുപ്പും ജനവാസ മേഖലകളുടെ സംരക്ഷണത്തിനാണ് മുൻതൂക്കം നല്‍കുന്നത്

bodimettu buffer zone  bodimettu construction regulations  ബോഡിമെട്ട് ബഫര്‍ സോണ്‍  ബോഡിമെട്ട് നിര്‍മാണം അനുമതി  ബോഡിമെട്ട് കേരളം തമിഴ്‌നാട് രണ്ട് നിയമങ്ങള്‍
നിര്‍മാണ അനുമതിക്ക് റോഡിന് അപ്പുറവും ഇപ്പുറവും രണ്ട് നിയമങ്ങളുള്ള ബോഡിമെട്ട്
author img

By

Published : Jun 19, 2022, 11:55 AM IST

ഇടുക്കി: അതിർത്തി ഗ്രാമമായ ബോഡിമെട്ടിൽ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഇരുവശങ്ങളില്‍ രണ്ട് നിയമങ്ങളുമായി കേരളവും തമിഴ്‌നാടും. കേരളത്തിൽ ബഫർ സോണുമായി സംസ്ഥാന സർക്കാരും വനംവകുപ്പും മുന്നോട്ട് പോകുമ്പോൾ തമിഴ്‌നാട് സർക്കാരും വനം വകുപ്പും ജനവാസ മേഖലകളുടെ സംരക്ഷണത്തിനാണ് മുൻതൂക്കം നല്‍കുന്നത്. തമിഴ്‌നാട് ഭാഗത്ത് വീടിനും വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമാണത്തിനും റവന്യൂ വകുപ്പിന്‍റെ അനുമതി ആവശ്യമില്ല.

ബോഡിമെട്ടിൽ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഇരുവശങ്ങളില്‍ രണ്ട് നിയമങ്ങള്‍

കേരളത്തിൽ മതികെട്ടാൻ ചോലയുടെ ചുറ്റും ഒന്നര കിലോമീറ്റർ ഭാഗം ബഫർ സോണായി പ്രഖ്യാപിച്ച് കഴിഞ്ഞ ഡിസംബറിൽ അന്തിമ വിജ്ഞാപനം ഇറങ്ങിയിരുന്നു. എന്നാൽ മതികെട്ടാൻ ചോലയുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാടിന്‍റെ ഭാഗത്ത് ബഫർ സോൺ ഇല്ല. ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പ് നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ബഫർ സോൺ നിശ്ചയിച്ചത്.

ബഫര്‍ സോണ്‍ 0 കിലോമീറ്റര്‍: ബോഡിനായ്‌ക്കന്നൂർ മുനിസിപ്പാലിറ്റിയോട് ചേർന്നുള്ള മേലെ ചൊക്കനാഥപുരം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ബോഡിമെട്ട്. ഇരുനൂറോളം കുടുംബങ്ങളാണ് ഇവിടെ താമസം. ഒരുവശത്ത് മതികെട്ടാൻ ചോലയും മറുവശത്ത് കുരങ്ങിണി സംരക്ഷിത വനമേഖലയുമുള്ള ഇവിടെ ബഫർ സോൺ പൂജ്യം കിലോമീറ്ററാണ്.

2,000 ചതുരശ്രയടി വരെ വിസ്‌തീർണ്ണമുള്ള വീട് നിർമാണത്തിന് പഞ്ചായത്തിൽ നിന്നുള്ള അനുമതി മാത്രം മതി. അതിലും വലിയ കെട്ടിടമാണെങ്കിൽ ജില്ല പഞ്ചായത്തിൽ നിന്നുള്ള അനുമതി വേണം. വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമാണത്തിന് തമിഴ്‌നാട് വനം വകുപ്പിന്‍റെ കൂടി അനുമതി വേണം.

പൂപ്പാറ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്ത് ടൂറിസം അനുബന്ധ സംരംഭങ്ങൾക്ക് ഏറെ സാധ്യതകളുണ്ടെങ്കിലും കേരളത്തിലെ ഭൂപ്രശ്‌നങ്ങള്‍ മൂലം നിർമാണങ്ങളൊന്നും നടക്കുന്നില്ല. അതേസമയം, തമിഴ്‌നാടിന്‍റെ ഭാഗത്ത് ഒട്ടേറെ ടൂറിസം സംരംഭങ്ങളുണ്ട്.

Also read: പരിസ്ഥിതി ലോല പ്രദേശം: വിധി പുനഃപരിശോധിക്കണമെന്ന് യാക്കോബായ സഭ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.