ETV Bharat / state

പൂപ്പാറയിൽ മദ്യപ സംഘത്തിന്‍റെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക് - പൂപ്പാറയിൽ മദ്യപ സംഘത്തിന്‍റെ ആക്രമണം

ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ സംഘം സമീപത്തെ കടയിൽ ഉണ്ടായിരുന്ന സഹോദരങ്ങളെ മർദ്ദിക്കുകയായിരുന്നു.

Brothers injured in drunken gang attack in Poopara  drunken gang attack in Poopara  പൂപ്പാറയിൽ മദ്യപ സംഘത്തിന്‍റെ ആക്രമണം  പൂപ്പാറയിലെ ബിവറേജസ് ഔട്ടലെറ്റ്
പൂപ്പാറയിൽ മദ്യപ സംഘത്തിന്‍റെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്
author img

By

Published : Apr 9, 2021, 8:19 PM IST

ഇടുക്കി: പൂപ്പാറയിലെ ബിവറേജസ് ഔട്ടലെറ്റിൽ മദ്യം വാങ്ങാനെത്തിയ സംഘം സമീപത്തെ കടയിലുണ്ടായിരുന്ന സഹോദരങ്ങളെ ക്രൂരമായി മർദ്ദിച്ചു. കട നടത്തുന്ന നെടുങ്കണ്ടം സ്വദേശി റോഷിയുടെ മക്കളായ ജോയൽ, പ്രായപൂർത്തിയാകാത്ത സഹോദരൻ ജോമൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. റോഷി ഈ സമയം കടയിലുണ്ടായിരുന്നില്ല. മദ്യ ലഹരിയിലായിരുന്ന സംഘം കടയിൽ സാധനം വാങ്ങുന്നതിനായി കയറിയ ശേഷം സഹോദരങ്ങളുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇവരെ കടയിൽ നിന്ന് വലിച്ചു പുറത്തിട്ട് മർദ്ദിക്കുകയായിരുന്നു.

പൂപ്പാറയിൽ മദ്യപ സംഘത്തിന്‍റെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്

Also read: ജാതി സംഘർഷം; തമിഴ്നാട്ടിൽ രണ്ട് ദലിത് യുവാക്കൾ കുത്തേറ്റ് മരിച്ചു

മദ്യപസംഘത്തിന്‍റെ ചവിട്ടേറ്റ് ജോയൽ നിലത്തു വീണു. നാട്ടുകാർ പിടിച്ചു മാറ്റിയാണ് ഇരുവരെയും രക്ഷപെടുത്തിയത്. പരിക്കേറ്റ ജോയലിനെയും ജോമലിനെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പിതാവ് ജോഷി ശാന്തൻപാറ പൊലീസിൽ പരാതി നൽകി. പ്രതികൾ പൂപ്പാറ സ്വദേശികളാണെന്നാണ് സൂചന. ശാന്തൻപാറ പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.