ETV Bharat / state

ബോട്ടിൽ ആർട്ടിൽ വിസ്‌മയം തീർത്ത്‌ അന്ന

author img

By

Published : Jun 8, 2021, 10:16 AM IST

Updated : Jun 8, 2021, 10:27 AM IST

യൂട്യൂബിലൂടെ കണ്ടു പഠിച്ച ബോട്ടില്‍ ആര്‍ട്ടിലൂടെയാണ് അന്ന തന്‍റെ സര്‍ഗ സൃഷ്ടികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്

bottle art making  eight standerd student  anna mathew  ബോട്ടിൽ ആർട്ടിൽ വിസ്‌മയം  അന്ന മാത്യു  വെയിസ്റ്റ് റ്റു ക്രാഫ്റ്റ്
ബോട്ടിൽ ആർട്ടിൽ വിസ്‌മയം തീർത്ത്‌ അന്ന

ഇടുക്കി: പാഴ് വസ്‌തുക്കളെ അലങ്കാര വസ്‌തുക്കളാക്കി മാറ്റിയാണ്‌ അടിമാലി കൂമ്പന്‍പാറ സ്വദേശിനിയായ എട്ടാം ക്ലാസുകാരി അന്ന മാത്യു ലോക്ക് ഡൗണ്‍ വിരസതകളെയകറ്റുന്നത്‌. യൂട്യൂബിലൂടെ കണ്ടു പഠിച്ച ബോട്ടില്‍ ആര്‍ട്ടിലൂടെയാണ് അന്ന തന്‍റെ സര്‍ഗ സൃഷ്ടികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. സഹോദരി സോനയുടെയും യൂട്യൂബിന്‍റെയും സഹായത്തോടെയാണ്‌ അന്ന ബോട്ടില്‍ ആര്‍ട്ട് പഠിച്ചെടുത്തത്‌.

ബോട്ടിൽ ആർട്ടിൽ വിസ്‌മയം തീർത്ത്‌ അന്ന

ALSO READ:ട്രാൻസ്‌ജൻഡേഴ്‌സിനെതിരെയുള്ള വിവേചനങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന്‌ മദ്രാസ് ഹൈക്കോടതി

അന്നയുടെ വീടിനുള്ളിലിന്ന് ബോട്ടില്‍ ആര്‍ട്ടില്‍ തീര്‍ത്ത ധാരാളം മനോഹരകുപ്പികളുണ്ട്. പരിസ്ഥിതി ദിനാഘോഷത്തോട് അനുബന്ധിച്ച് യുഎന്‍ഡിപിയും ഹരിതകേരള മിഷനും ചേർന്ന്‌ കുട്ടികള്‍ക്കായി സംഘടിപ്പിച്ച വെയിസ്റ്റ് റ്റു ക്രാഫ്റ്റ് മത്സരത്തിലേക്ക് അന്നയും തന്‍റെ സര്‍ഗ സൃഷ്ടി അയക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഉപയോഗ ശൂന്യമായ പേനയും എല്‍ഇഡി ബള്‍ബുകളുമൊക്കെ ഉപയോഗിച്ച് പ്രതീകാത്മകമായി തീര്‍ത്ത മരമായിരുന്നു അന്നയുടെ സൃഷ്ടി.

ALSO READ:തിരാത്ത് സിംഗ് റാവത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി

അടിമാലി കൂമ്പന്‍പാറ അറാക്കുടിയില്‍ മാത്യു ഷോബി ദമ്പതികളുടെ ഇളയ മകളും കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ് അന്നാ മാത്യു.

Last Updated : Jun 8, 2021, 10:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.