ഇടുക്കി: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ റോഡിന്‍റെ ശോചനീയാവസ്ഥ പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. തോട്ടുവാക്കട അങ്കണവാടിയ്ക്ക് സമീപത്തെ തെങ്ങുംപള്ളി ഭാഗത്തേയ്ക്കുള്ള റോഡിന്‍റെ നിര്‍മാണം നടക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിസന്ധിയിലായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോണ്‍ഗ്രീറ്റ് പണി നടത്തുന്നതിനായി തുക അനുവദിച്ചിരുന്നു.
തൊഴിലുറപ്പ് പദ്ധതിയില്‍ കോണ്‍ഗ്രീറ്റ് നിര്‍മാണത്തിനായി ഒരു ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതു വിവരിച്ച ബോര്‍ഡ് സ്ഥാപിച്ചെങ്കിലും നിര്‍മാണം നടന്നില്ല. 15 കുടുബങ്ങള്‍ ആശ്രയിക്കുന്ന പാതയാണിത്. മഴക്കാലമായാല്‍ ഇതുവഴി വാഹനഗതാഗതം നടക്കാത്ത സ്ഥിതിയാണുള്ളത്.
റോഡിന് കുറുകെ വെള്ളം ഒഴുകുന്ന ഭാഗങ്ങളിലെങ്കിലും കോണ്‍ഗ്രീറ്റ് നടത്തിയാല്‍, ശോചനീയാവസ്ഥ പരിഹരിയ്ക്കാനാവും. നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കഴിഞ്ഞ തവണ അനുവദിച്ച ഫണ്ട് എവിടെയെന്ന് വ്യക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ALSO READ: ആ വാർത്തയാണ് ഇവരുടെ സന്തോഷം, അഭിജിത്ത് പഠിക്കും പൊലീസാകും