ഇടുക്കി: കമ്പംമെട്ട് ചെക്ക്‌പോസ്റ്റിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി. മുല്ലപെരിയാർ ഡിവൈഎസ്‌പി നന്ദനൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ 7490 രൂപ കണ്ടെത്തിയത്. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ചെക്ക് പോസ്റ്റിൽ തമിഴ്‌നാട് വനംവകുപ്പിന്‍റെ കെട്ടിടത്തോട് ചേർന്ന് പാത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് പണമുണ്ടായിരുന്നത്. പിടിച്ചെടുത്ത തുക പൈനാവ് സബ് ട്രഷറിയിൽ അടച്ചതായി ഡിവൈഎസ്‌പി അറിയിച്ചു.
also read: കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി ; ഭൂമി ഇടപാടുകേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
സംഭവത്തിൽ പൊലീസും എക്സൈസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. എക്സൈസ് അസിസ്റ്റന്‍റ് കമ്മിഷണർ അബു എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘം കമ്പം മേട്ടിലെത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.