ഇടുക്കി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിളവെടുപ്പ് പ്രതിസന്ധിയിലായി ഹൈറേഞ്ചിലെ പാവയ്‌ക്കാ കര്‍ഷകര്‍. ക്വിന്‍റല്‍ കണക്കിന് പാവയ്ക്കയാണ് ഓരോ തോട്ടത്തിലും വിളവെടുക്കാതെ നശിക്കുന്നത്. ബാങ്കില്‍ നിന്നും വന്‍തുക വായ്‌പയെടുത്താണ് കര്‍ഷകര്‍ ഇത്തവണ കൃഷിയിറക്കിയത്. മികച്ച വിളവും കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.
എന്നാല്‍ കൃഷിയില്‍ നല്ല വിളവുണ്ടായിട്ടും ഇത് പ്രയോജനപ്പെടുത്താന്‍ കഴിയാത്തതിന്‍റെ നിരാശയിലാണ് കര്‍ഷകര്‍. ലക്ഷങ്ങളുടെ കടബാധ്യതയിലായതോടെ ആത്മഹത്യയുടെ വക്കിലാണെന്ന് കര്‍ഷകര്‍ പറയുന്നു.
ആഴ്‌ചയില്‍ അഞ്ഞൂറ് മുതല്‍ രണ്ടായിരം കിലോ വരെ പാവയ്ക്ക വിളവെടുക്കുന്ന തോട്ടങ്ങളാണ് ഹൈറേഞ്ചിലുള്ളത്. ഇത്തവണ ഒരു കിലോ പോലും വിളവെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലുള്ള പ്രതിസന്ധിക്ക് കൃഷിവകുപ്പ് ഇടപെട്ട് പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.