ഇടുക്കി: നത്തുകല്ലിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊച്ചുകാമാഷി സ്വദേശി ജോബിൻ ജോണിയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.
നത്തുകല്ലില്‍ പാല്‍ വിതരണം ചെയ്യാനെത്തിയ മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. സ്വകാര്യ സ്ഥാപനത്തില്‍ പാല്‍ വിതരണം ചെയ്‌തതിന് ശേഷം ലോറി തിരിക്കുന്നതിനിടെ ഇരട്ടയാര്‍ ഭാഗത്ത് നിന്നെത്തിയ ജോബി ജോണിന്‍റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജോബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.