ETV Bharat / state

മികച്ച എസ്‌പിസി യൂണിറ്റിനുള്ള പുരസ്‌കാരം രാജാക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്

author img

By

Published : Nov 20, 2019, 11:36 PM IST

Updated : Nov 21, 2019, 12:11 PM IST

രാജാക്കാട് ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുമായി ചേര്‍ന്ന് രാജാക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂൾ എസ്.പി.സി നടത്തിയ പച്ചക്കറി കൃഷിയും ഫ്രണ്ട്‌സ് അറ്റ് ഹോം അടക്കമുള്ള പദ്ധതികളും സംസ്ഥാനത്തിന് തന്നെ മാതൃകയായിരുന്നു

സംസ്ഥാത്തെ മികച്ച എസ്.പി.സി യൂണിറ്റിനുള്ള അംഗീകാരം രാജാക്കാട് ഗവ. ഹയര്‍സെക്കന്‍ററി സ്‌കൂളിന്

ഇടുക്കി: സംസ്ഥാത്തെ ഏറ്റവും മികച്ച എസ്.പി.സി യൂണിറ്റിനുള്ള അംഗീകാരം രാജാക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് യൂണിറ്റിന്. എസ്.പി.സിയുടെ നേതൃത്വത്തില്‍ മാതൃകാപരമായി നടപ്പിലാക്കിയ വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം.

മികച്ച എസ്‌പിസി യൂണിറ്റിനുള്ള പുരസ്‌കാരം രാജാക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്

രാജ്യ സ്‌നേഹവും പൗരബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന എസ്.പി.സി. ഇന്ന് സമൂഹത്തിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേയും യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് രാജാക്കാട് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. രാജാക്കാട് ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുമായി ചേര്‍ന്ന് നടത്തിയ പച്ചക്കറി കൃഷിയും ഫ്രണ്ട്‌സ് അറ്റ് ഹോം അടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായിരുന്നു. മാതൃകാപരമായ പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് എസ്.പി.സി കേഡറ്റുകളും, അധ്യാപകരും, വിദ്യാര്‍ത്ഥികളും. ഇരുപത്തിയഞ്ചിനം മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം നിർണയിച്ചത്. ഡിഐമാരായ ജോബിൻ ജെയിംസ്, വി.ആര്‍ രഞ്ചിനി, സിപിഒ ബിനോയി തോമസ്, എസിപി ഒ. ബീനാകുര്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്.

Intro:സംസ്ഥാത്തെ ഏറ്റവും മികച്ച എസ് പി സി യുണിറ്റിനുള്ള അംഗീകാരം രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന് . എസ്.പി.സിയുടെ നേതൃത്വത്തില്‍ മാതൃകാപരമായി നടപ്പിലാക്കി വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് സംസ്ഥാനത്തെ ഏറ്റവും മികച്ച എസ് പി സി യൂണിറ്റായി രാജാക്കാടിനെ തെരഞ്ഞെടുത്തത്.
Body:രാജ്യ സ്‌നേഹവും പൗരബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന എസ് പി സി. ഇന്ന് സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രധാന ഘടകമായി മാറികഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേയും യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് രാജാക്കാട് സ്‌കൂളിന് ഏറ്റവും മികച്ച എസ് പി സിക്കുള്ള അംഗീകാരം ലഭിച്ചത്. രാജാക്കാട് ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുമായി ചേര്‍ന്ന് നടത്തിയ പച്ചക്കറി കൃഷിയും, ഫ്രണ്ട്‌സ് അറ്റ് ഹോം അടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായിരുന്നു.

ബൈറ്റ്..ജോബിന്‍..എസ് പി സി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍..

മാതൃകാപരമായ പ്രവര്‍ത്തനത്തിന് മികച്ച അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് എസ് പി സി കേഡറ്റുകളും അധ്യാപകരും വിദ്യാര്‍ത്ഥികളും.

ബൈറ്റ്...ഇന്ദുജ അജി..എസ് പി സി കേഡറ്റ്...
Conclusion:ഇരുപത്തിയഞ്ചിനം മാനധണ്ടങ്ങള്‍ കണക്കിലെടുത്താണ് മികച്ച എസ് പി സിക്കുള്ള അംഗീകാരം ലഭിച്ചത്. ഡി ഐ മാരായ ജോബിന്‍ജെയിംസ്, വി ആര്‍ രഞ്ചിനി, സി പി ഒ ബിനോയി തോമസ്, എ സി പി ഒ ബീനാകുര്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിസീലനം നല്‍കുന്നത്. എസ് പി സി ജില്ലാ അസിസ്റ്റന്‍ര് നോഡല്‍ ഓഫീസര്‍ സുരേഷ് ബാബു, രാജാക്കാട് സി ഐ എച്ച് എല്‍ ഹണി, എസ് ഐ പി ഡി അനൂപ്‌മോന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് യൂണിറ്റിന്റെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങൾ മുമ്പോട്ട് പോകുന്നത്.
Last Updated : Nov 21, 2019, 12:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.