ഇടുക്കി : നെടുങ്കണ്ടം കരുണാപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചേറ്റുകുഴി അപ്പാപ്പിക്കട കുന്നുമേല്‍ത്തറ ജിജിന്‍- ടിനോള്‍ ദമ്പതികളുടെ രണ്ടര മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്.
ALSO READ: മരംമുറി കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി
മാതാവ് ടിനോള്‍ മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന് പെട്ടെന്ന് അസ്വസ്ഥതയും ശ്വാസ തടസവുമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.