ETV Bharat / state

Arikkomban at Tamil Nadu | അരിക്കൊമ്പന് പുതിയ 'കുടുംബ'ത്തോടൊപ്പം ഹാപ്പി ലൈഫ് ; കാട്ടാനക്കൂട്ടത്തോടൊപ്പം ആന കോതയാറില്‍ - അരിക്കൊമ്പന്‍ തമിഴ്‌നാട്

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് കാട് കടത്തിയിട്ട് നാല് മാസം പിന്നിട്ടു. ആന നിലവില്‍ മുട്ടന്‍തുറൈ വനമേഖലയില്‍ കാട്ടാനക്കൂട്ടത്തോടൊപ്പം

Arikomban  Arikomban At Tamil Nadu  Arikomban elephant  Arikomban elephant At Tamil Nadu  അരിക്കൊമ്പന്‍  അരിക്കൊമ്പന്‍ കാട്ടാന  ചിന്നക്കനാല്‍  അരിക്കൊമ്പന്‍ തമിഴ്‌നാട്  മുട്ടന്‍തുറൈ വനമേഖല
Arikomban
author img

By

Published : Jul 30, 2023, 2:32 PM IST

Updated : Jul 30, 2023, 4:07 PM IST

ഇടുക്കി : ചിന്നക്കനാല്‍ വനമേഖലയില്‍ നിന്ന് അരിക്കൊമ്പനെ കാട് കടത്തിയിട്ട് നാല് മാസം പിന്നിട്ടു. ഒറ്റയാനായി ചിന്നക്കനാലിൽ കഴിഞ്ഞ അരിക്കൊമ്പൻ ഇപ്പോള്‍ രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടുന്ന കാട്ടാനക്കൂട്ടത്തോടൊപ്പമാണ് ഉള്ളത്. മുട്ടന്‍തുറൈ വനമേഖലയിലെ കോതയാറില്‍ പത്ത് കാട്ടാനകള്‍ക്കൊപ്പമാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളതെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം.

ജൂണ്‍ മുതല്‍ തന്നെ സിഗ്നല്‍ പരിധിക്കുള്ളിലാണ് അരിക്കൊമ്പന്‍ ഉള്ളത്. കോതയാറിലുള്ള ആനക്കൂട്ടവുമായി അരിക്കൊമ്പന്‍ ഇണങ്ങിയ സാഹചര്യത്തില്‍ അതിനെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ വാച്ചര്‍മാരുടെ എണ്ണം തമിഴ്‌നാട് കുറച്ചിട്ടുണ്ട്. കോതയാര്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായിട്ടുള്ള അഗസ്‌ത്യാര്‍കൂടം ബയോസ്‌ഫിയറില്‍ ഉള്ളതുകൊണ്ട് തന്നെ, ആന കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്‌നാട് വനം വകുപ്പ് തള്ളിക്കളയുന്നില്ല.

നേരത്തെ, അരിക്കൊമ്പന്‍ വിഹരിച്ചിരുന്ന ചിന്നക്കനാൽ 301 കോളനിയും പരിസര പ്രദേശങ്ങളും കാണാനായി മൃഗസ്‌നേഹികളുടെ സംഘം എത്തിയിരുന്നു. പ്രദേശവാസികള്‍ ഇവരെ അവിടെ തടയുകയും തിരിച്ചയയ്ക്കു‌കയും ചെയ്‌തിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍, ആനയെ തിരികെ ചിന്നക്കനാലിലേക്ക് എത്തിക്കണമെന്ന അഭിപ്രായം ഉന്നയിച്ചതോടെ ഇവരും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഈ സംഭവത്തിന് ശേഷം ഇവിടേക്ക് ആനപ്രേമികള്‍ വന്നിട്ടില്ലെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്. അരിക്കൊമ്പന്‍റെ വിശേഷങ്ങള്‍ തിരക്കിയുള്ള ഫോൺ വിളികളും ഏറെക്കുറെ അവസാനിച്ചെന്നാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

അരിക്കൊമ്പന്‍റെ ശല്യം ഒഴിഞ്ഞതോടെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലെ വനാതിർത്തികളിൽ താമസിക്കുന്നവർക്ക് ഇപ്പോൾ പേടിയില്ലാതെ വീടിന് പുറത്തിറങ്ങാനും സാധിക്കുന്നുണ്ട്. മറ്റ് ഒറ്റയാൻമാരായ മുറിവാലനും, ചക്കക്കൊമ്പനും കൃഷിയിടങ്ങളിൽ വരാറുണ്ടെങ്കിലും ജനവാസ മേഖലയിലേക്ക് ഇവ പ്രവേശിക്കാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കഴിഞ്ഞ 3 ദിവസങ്ങളായി തോണ്ടിമല, ഇരച്ചിൽപാറ മേഖലയിലാണ് ചക്കക്കൊമ്പനുള്ളത്. ആറയിറങ്കലിന് സമീപത്തെ ഏലത്തോട്ടത്തിലാണ് മുറിവാലൻ കൊമ്പനുള്ളത്. വാച്ചർമാരുടെ സംഘം ഇവയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

ആരോഗ്യവാനെന്ന് വനം വകുപ്പ് : അരിക്കൊമ്പൻ കോതയാർ നദിയുടെ വൃഷ്‌ടി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ നേരത്തെ തമിഴ്‌നാട് വനം വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ, ആന ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

Read More : കൂട്ടിന് ആളുണ്ട്, അരിക്കൊമ്പൻ 'ഹാപ്പി'യെന്ന് വനംവകുപ്പ്: കാടുകയറ്റിയിട്ട് നാല് മാസം

36 പേർ അടങ്ങുന്ന സംഘത്തിനായിരുന്നു ആദ്യം അരിക്കൊമ്പന്‍റെ നിരീക്ഷണ ചുമതല. ആനയുടെ റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങളും തമിഴ്‌നാട് വനം വകുപ്പ് സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്. കേരള വനം വകുപ്പുമായി, ആനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും നേരത്തെ തമിഴ്‌നാട് അറിയിച്ചിരുന്നു.

Last Updated : Jul 30, 2023, 4:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.