ഇടുക്കി : സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി.പി.മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎമ്മിൽ ചേർന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രനെതിരെയാണ് സി.പി സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്. അതേസമയം തന്‍റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്ന വിശദീകരണവുമായി ഡിസിസി പ്രസിഡന്‍റ് രംഗത്തെത്തി.
READ MORE: സിപി മാത്യുവിന്‍റെ സ്‌ത്രീവിരുദ്ധ പരാമർശം : നിയമ നടപടി സ്വീകരിക്കുമെന്ന് രാജി ചന്ദ്രൻ
താൻ സ്‌ത്രീത്വത്തെ അപമാനിച്ചിട്ടില്ല. തനിക്കെതിരായ കേസ് രാഷ്‌ട്രീയപ്രേരിതമാണ്. സിപിഎം പൊലീസിനെക്കൊണ്ട് എതിരാളികൾക്കെതിരെ കള്ളക്കേസ് എടുപ്പിക്കുകയാണ്. കേസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും സിപി മാത്യു പ്രതികരിച്ചു.
സിപി മാത്യുവിന്‍റെ പരാമർശം പോലെ ജീവിക്കുന്ന ആളല്ല താനെന്നും കോൺഗ്രസിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെ തുടർന്നാണ് ഇടതുപക്ഷത്തേക്ക് മാറിയതെന്നും രാജി ചന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സിപി മാത്യുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാജി ചന്ദ്രൻ വ്യക്തമാക്കിയിരുന്നു.