ഇടുക്കി: വാഗമൺ നിശാപാർട്ടിയുമായി ബന്ധപ്പെട്ട് ലഹരി മരുന്ന് ഉപയോഗം നടത്തിയ കേസിൽ ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ജിന്‍റോ ടി മാത്യുവാണ് പിടിയിലായത്. പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയത് ജിന്‍റോയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ബെംഗളൂരുവിൽ നിന്നാണ് ജിന്‍റോയെ പിടികൂടിയത്. പ്രതിയെ ഇടുക്കിയിലെത്തിച്ച് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. ലഹരിമരുന്ന് കേസിൽ ബെംഗളൂരു ജയിലിലായിരുന്നു ജിന്‍റോ.
വാഗമൺ നിശാപാർട്ടിയിലെ ലഹരി ഉപയോഗം; ഒരാൾ കൂടി അറസ്റ്റില്‍ - ഇടുക്കി
കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ജിന്‍റോ ടി മാത്യുവാണ് പിടിയിലായത്
വാഗമൺ നിശാപാർട്ടിയിലെ ലഹരി ഉപയോഗം ഒരാൾ കൂടി അറസ്‌റ്റിൽ