ETV Bharat / state

തുലാമഴ; ആനയിറങ്കൽ അണക്കെട്ട് കരകവിഞ്ഞു - പൊന്മുടി ഡാം

പൊന്മുടി അണക്കെട്ടിൻ്റെ സഹായ അണക്കെട്ടാണ് ആനയിറങ്കൽ അണക്കെട്ട്

ആനയിറങ്കൽ അണക്കെട്ട്  പൊന്മുടി അണക്കെട്ട്  ജില്ലാ ഭരണകൂടം  പന്നിയാർ പുഴ  പൊന്മുടി  പൊന്മുടി ഡാം  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തുലാമഴ; ആനയിറങ്കൽ അണക്കെട്ട് കരകവിഞ്ഞു
author img

By

Published : Nov 6, 2021, 2:07 PM IST

ഇടുക്കി: ദിവസങ്ങളായി ലഭിക്കുന്ന കനത്ത മഴയെ തുടർന്ന് ആനയിറങ്കൽ അണക്കെട്ട് പരമാവധി സംഭരണ ശേഷി പിന്നിട്ട് കവിഞ്ഞൊഴുകുവാൻ തുടങ്ങി. ഇതോടെ പന്നിയാർ പുഴയിലും ജലനിരപ്പ് ഉയർന്നതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പന്നിയാർ പുഴയുടെ ഉത്ഭവസ്ഥാനത്ത് നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് പൊന്മുടി അണക്കെട്ടിൻ്റെ സഹായ അണക്കെട്ടാണ്. 35 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി 1207 മീറ്ററാണ്. ഇതും പിന്നിട്ട് 25 സെന്‍റീമീറ്റർ കൂടി ജലനിരപ്പ് ഉയർന്നതോടെയാണ് സ്‌പിൽവേയിലൂടെ പന്നിയാർ പുഴയിലേക്ക് വെള്ളം കവിഞ്ഞൊഴുകുവാൻ തുടങ്ങിയത്.

കുത്തുങ്കൽ, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ കുത്തുങ്കൽ, പൊന്മുടി എന്നി അണക്കെട്ടുകളിലേക്ക് വേനൽക്കാലത്ത് വെള്ളമെത്തിക്കുന്നതിനായി 1963ൽ നിർമ്മിച്ച സഹായ അണകെട്ടാണ് ആനയിറങ്കൽ അണക്കെട്ട്. വേനൽക്കാലത്തേയ്ക്കുള്ള വെള്ളത്തിന്‍റെ ഈ കരുതൽ ശേഖരം ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ പന്നിയാർ പുഴയിലെയും, പൊന്മുടി ഡാമിലെയും ജലനിരപ്പ് താഴുമ്പോൾ മാത്രമാണു തുറന്ന് വിടാറുള്ളത്.

ഒരാഴ്ച്ചയായായി ബോഡിമെട്ട്, ചിന്നക്കനാൽ, തോണ്ടിമല, ആനയിറങ്കൽ, ബി.എൽ റാവ് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ തുലാമഴയാണു ലഭിക്കുന്നത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച്ച മുതൽ പൊന്മുടി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ തുറന്ന് 75 ക്യൂമെക്സ് വെള്ളം മുതിരപ്പുഴയാറിലേയ്ക്ക് ഒഴുക്കിവിടുന്നുണ്ട്.

ALSO READ : സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി

ആനയിറങ്കൽ അണക്കെട്ട് നിറയുന്നതോടെ അധിക ജലം പൊന്മുടിയിലേക്ക് ഒഴുകിയെത്തുമെന്ന്‌ മുൻകൂട്ടി കണ്ടാണു ഇതു ചെയ്തത്. ആനയിറങ്കൽ അണക്കെട്ടിലെ ജലനിരപ്പും പന്നിയാർ പുഴയിലെ നീരൊഴുക്കും കുറഞ്ഞതിനുശേഷം മാത്രം ഷട്ടറുകൾ അടച്ചാൽ മതിയെന്നാണ് അധികൃതരുടെ തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.