ഇടുക്കി: കനത്ത മഴയെ തുടർന്ന് ജില്ലയിലെ ഒട്ടുമിക്ക അണക്കെട്ടുകളും നിറയുകയും തുറക്കുകയൂം ചെയ്‌തെങ്കിലും മണ്ണും കല്ലും ഉപയോഗിച്ച് നിര്‍മിച്ച ആനയിറങ്കൽ അണക്കെട്ടിന് ഒരു കുലുക്കവുമില്ല. കാലവർഷത്തിൽ മഴ കനത്ത് പെയ്യുമ്പോഴും പന്നിയാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ആശങ്കയില്ലാതെ കോട്ടപോലെ സംരക്ഷണം ഒരുക്കുന്ന അണക്കെട്ടാണ് ആനയിറങ്കൽ.
1965ലാണ് അണക്കെട്ട് നിര്‍മിച്ചത്. കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലാണ് അണക്കെട്ട് പ്രവര്‍ത്തിക്കുന്നത്. 1207.40 മീറ്ററാണ് പരമാവധി സംഭരണശേഷി 1204.88 ആണ് നിലവിലെ ജലനിരപ്പ്. രണ്ട് ഷട്ടറുകൾ ഉണ്ടെങ്കിലും പരമാവധി സംഭരണ ശേഷി പിന്നിട്ടാൽ മൂന്ന് സ്‌പിൽവേകളിലൂടെ ജലം പന്നിയാർ പുഴയിലേക്ക് ഒഴുകിത്തുടങ്ങും.
തമിഴ്‌നാട് അതിർത്തി പങ്കിടുന്ന അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായതും അണകെട്ടുകളിലേക്ക് ചേരുന്ന വലിയ തോടുകളോ പുഴകളോ ഇല്ലാത്തതിനാൽ കാലവർഷത്തിൽ അണക്കെട്ട് നിറയാറില്ല.
Also Read: കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ ന്യായം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി
ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ആനയിറങ്കൽ മൂന്നാറിൽ നിന്നും 25 കിലോമീറ്റർ അകലെയാണ്.