ഇടുക്കി: ലംബോർഗിനി കാർ നിർമിച്ച് വാർത്തകളിൽ ഇടം നേടിയ സേനാപതി സ്വദേശി അനസ് ബേബിയെ യുവാക്കളുടെ കൂട്ടായ്മ ആദരിച്ചു. രാജകുമാരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെ നേതൃത്വത്തിലാണ് അനസ് ബേബിയെ ആദരിച്ചത്. കൂടാതെ തുടർ പഠനത്തിനുവേണ്ടിയുള്ള സാമ്പത്തിക സഹായവും കൈമാറി.
ഉടുമ്പൻചോലയിൽ നിന്ന് ലംബോർഗിനിയുടെ 'അനസ് പതിപ്പ്'
സാധാരണക്കാരന് സ്വപ്നങ്ങളിൽ മാത്രം യാഥാർത്ഥ്യമാവുന്ന കോടികൾ വിലവരുന്ന കാറാണ് ലംബോർഗിനി. പണം കൊടുത്ത് വാങ്ങാനാവില്ല എന്നതിനാല്‍ തന്നെ സ്വന്തമായൊരു ലംബോർഗിനി തന്നെ നിർമിച്ച് ഇടുക്കിയിലെ താരമായിരിക്കുകയാണ് എംബിഎ ബിരുധധാരിയായ അനസ്.