ETV Bharat / state

ഒരുമണിക്കൂറും 10 മിനിറ്റും കൊണ്ട് 110 കിലോമീറ്റര്‍; കമ്മൽ വിഴുങ്ങിയ 3 വയസുകാരിക്ക് രക്ഷകനായി ആംബുലൻസ് ഡ്രൈവർ

author img

By

Published : May 19, 2023, 11:40 AM IST

കുമളി സ്വദേശികളായ ദമ്പതികളുടെ മകളാണ് അബദ്ധത്തില്‍ കമ്മല്‍ വിഴുങ്ങിയത്. ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ കമ്മല്‍ ശ്വാസകോശത്തിന് സമീപം ഉണ്ടെന്ന് കണ്ടെത്തി. പിന്നാലെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു

Ambulance driver rescues a three year old girl  three year old girl swallowed an earring  girl swallowed an earring  കമ്മൽ വിഴുങ്ങിയ മൂന്ന് വയസുകാരി  ആംബുലൻസ് ഡ്രൈവർ  കമ്മല്‍ വിഴുങ്ങി  പാലായിലെ സ്വകാര്യ ആശുപത്രി
ദിനി കെ ജോസഫ്

ഇടുക്കി: കമ്മൽ വിഴുങ്ങിയ മൂന്ന് വയസുകാരിക്ക് രക്ഷകനായി ആംബുലൻസ് ഡ്രൈവർ. കുമളിയിലെ റൂറൽ ഓർഗനൈസേഷൻ സോഷ്യൽ സർവീസ് എന്ന സംഘടനയിലെ ആംബുലൻസ് ഡ്രൈവറായ ദിനി കെ ജോസഫാണ് രക്ഷകനായി മാറിയത്. കുമളിയിൽ നിന്നും 110 കിലോമീറ്റര്‍ ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ട് പിന്നിട്ടാണ് പാലായിലെ ആശുപത്രിയില്‍ ദിനി കുട്ടിയെ എത്തിച്ചത്.

കുമളി സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുള്ള മകൾ, മേശയുടെ മുകളിലിരുന്ന കമ്മൽ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. തൊണ്ടയിൽ കമ്മൽ കുരുങ്ങിയത് കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് ക്ലിനിക്കിൽ എത്തിച്ചു.

എക്‌സ്‌ റേയിൽ കമ്മല്‍ ശ്വാസകോശത്തിന് സമീപമാണെന്ന് കണ്ടെത്തി. എൻഡോസ്കോപ്പി സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചത് പ്രകാരമാണ് പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ശേഷം ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്‌മയിലും പൊലീസിലും വിവരമറിയിക്കുകയും ആംബുലൻസ് പോകുന്ന ഇടങ്ങളിൽ വഴിയൊരുക്കുകയും ചെയ്‌തു. അങ്ങനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ സുരക്ഷിതമായി കുഞ്ഞിനെ ദിനി എത്തിക്കുകയായിരുന്നു.

Also Read: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആരോഗ്യനില വഷളായി, ആംബുലന്‍സില്‍ പ്രസവിച്ചു

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിനി ആംബുലന്‍സില്‍ പ്രസവിച്ചിരുന്നു. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട യുവതിയാണ് കനിവ് 108 ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആംബുലന്‍സ് ഡ്രൈവര്‍ വിഷ്‌ണു, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ജീന ഷെബിന്‍ എന്നിവരാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എത്തിയത്.

മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ ആണ് യുവതിയുടെ പ്രസവം. വിഷ്‌ണുവും ജീനയും ചേര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.

നേരത്തെ നടന്ന സമാനമായൊരു സംഭവം ഏറെ ചര്‍ച്ചയായിരുന്നു. ആരോഗ്യ മന്ത്രി വരെ പ്രതികരണവുമായി രംഗത്ത് വരികയുണ്ടായി. ആശുപത്രിയിലേക്കുള്ള വഴിമധ്യേ കാറില്‍ പ്രസവിച്ച യുവതിക്ക് പരിചരണം നല്‍കിയ ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ മന്ത്രി പ്രശംസിച്ചിരുന്നു.

ഇടുക്കി വട്ടവട സ്വദേശിയായ യുവതിയാണ് ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കാറില്‍ പോകവെയാണ് യുവതിയുടെ നില വഷളായത്. ഇതോടെ കുടുംബം കനിവ് 108 ആംബുലന്‍സ് സേവനം തേടുകയായിരുന്നു.

എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ബിഎസ് അജീഷ്, ഡ്രൈവര്‍ നൗഫല്‍ ഖാന്‍ എന്നിവരാണ് യുവതിയുടെ സഹായത്തിനായി എത്തിയത്. നില വഷളായ യുവതിയെ പരിശോധിച്ച അജീഷ് പ്രസവം എടുക്കാതെ ആംബുലന്‍സില്‍ കയറ്റാന്‍ കഴിയാത്ത സാഹചര്യം ആണെന്ന് മനസിലാക്കി. ഉടന്‍ തന്നെ അജീഷും നൗഫലും ചേര്‍ന്ന് കാറില്‍ തന്നെ പ്രസവം എടുക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. കാറിനുള്ളില്‍ വച്ച് യുവതി പ്രസവിക്കുകയും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കുകയും ചെയ്‌തു.

Also Read: അമ്മയ്ക്കും കുഞ്ഞിനും പുതുജീവനേകി കനിവ് 108 ആംബുലന്‍സ്; അഭിനന്ദനവുമായി ആരോഗ്യ മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.