ETV Bharat / state

റോഡിലെ അറ്റക്കുറ്റപ്പണിയില്‍ തർക്കം; നാട്ടുകാരെ ഗുണ്ട സംഘം മർദിച്ചതായി പരാതി

author img

By

Published : Oct 9, 2021, 3:28 PM IST

Updated : Oct 9, 2021, 3:44 PM IST

റോഡിനെപ്പറ്റി പരാതിപ്പെട്ട ആളുകളെ 12-ാം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചുവെന്നാണ് ആരോപണം.

റോഡിലെ അറ്റക്കുറ്റപ്പണികളുമായി സംബന്ധിക്കുന്ന തർക്കം  റോഡ് തർക്കം  പഞ്ചായത്ത് അംഗത്തിന്‍റെ ഗുണ്ടാ സംഘം മർദിച്ചതായി പരാതി  ശാന്തൻപാറ ഗുണ്ടാ സംഘം  ശാന്തൻപാറയിൽ ആക്രമണം  ഇടുക്കിയിൽ ആക്രമണം  SHANTHANPARA CPM PANCHANYATH MEMBER news  SHANTHANPARA CPM PANCHANYATH MEMBER latest news  SHANTHANPARA CPM PANCHANYATH MEMBER  SHANTHANPARA ROAD ISSUE
റോഡിലെ അറ്റക്കുറ്റപ്പണികളുമായി സംബന്ധിക്കുന്ന തർക്കം; പഞ്ചായത്ത് അംഗത്തിന്‍റെ ഗുണ്ടാ സംഘം മർദിച്ചതായി പരാതി

ഇടുക്കി: ശാന്തന്‍പാറയില്‍ സിപിഎം പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തില്‍ നാട്ടുകാരെ ഗുണ്ട സംഘം മര്‍ദിച്ചതായി പരാതി. റോഡ് നിര്‍മാണത്തിന് നടപടി സ്വീകരിയ്ക്കാത്തതുമായി ബന്ധപെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ശാന്തന്‍പാറ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് സംഭവം നടന്നത്.

പ്രദേശത്തെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങള്‍ വനിതയായ പഞ്ചായത്ത് അംഗത്തോട് പരാതിപ്പെട്ടിരുന്നു. റോഡ് മാത്രമെങ്കിലും അടിയന്തരമായി സഞ്ചാര യോഗ്യമാക്കണമൊയിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാല്‍ പഞ്ചായത്ത് അംഗം നാട്ടുകാരോട് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്ന് 12-ാം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഒരു സംഘം നാട്ടുകാരെ മര്‍ദിയ്ക്കുയായിരുന്നുവെന്നുമാണ് ആരോപണം.

റോഡിലെ അറ്റക്കുറ്റപ്പണിയില്‍ തർക്കം; നാട്ടുകാരെ ഗുണ്ട സംഘം മർദിച്ചതായി പരാതി

ഓട്ടോയില്‍ സഞ്ചരിയ്ക്കുകയായിരുന്ന മണിനാഥന്‍, രാകേഷ് എന്നിവരെ വാഹനത്തില്‍ നിന്നും വലിച്ചിറക്കിയാണ് മര്‍ദിച്ചത്. പഞ്ചായത്ത് കമ്മറ്റിയില്‍ പരാതി ഉന്നയിക്കാനാണ് നാട്ടുകാരുടെ തീരുമാനം. പൊലീസ് നാട്ടുകാരുടെ പരാതിയില്‍ നടപടി സ്വീകരിയ്ക്കുന്നില്ലെന്നും ആരോപണമുണ്ട്.

ALSO READ: ഇടുക്കിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്

Last Updated : Oct 9, 2021, 3:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.