ETV Bharat / international

"എന്താണ് ജനാധിപത്യം?"; അമേരിക്കയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി - Jaishankar responds on democracy

ജനാധിപത്യത്തിന്‍റെ മൂല്യത്തെ കുറിച്ച് ഊന്നിപ്പറഞ്ഞ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. "നിങ്ങള്‍ക്ക് എല്ലാ വിഷയത്തിലും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുമ്പോള്‍, നിങ്ങളുടെ അഭിപ്രായത്തിനുമേല്‍ എനിക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്" അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യത്തിന്‍റെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് വിദേശ ഇടപെടലെന്നും ജയശങ്കര്‍ പറഞ്ഞു.

INDIA  AMERICA  DEMOCRACY  JAISHANKAR
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ((Photo: X))
author img

By ETV Bharat Kerala Team

Published : Oct 3, 2024, 11:22 AM IST

വാഷിങ്ടണ്‍ ഡിസി: അന്താരാഷ്‌ട്ര നയതന്ത്ര ബന്ധത്തില്‍ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പരസ്‌പര ബന്ധത്തെ കുറിച്ചും ജനാധിപത്യത്തിന്‍റെ മൂല്യത്തെ കുറിച്ചും ഊന്നിപ്പറഞ്ഞ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി വാഷിങ്ടണിലെ കാര്‍ണഗി എൻഡോവ്മെന്‍റ് ഓഫീസില്‍ വെച്ച് അടുത്തിടെ നടന്ന ചര്‍ച്ചയിലാണ് ഇന്ത്യൻ ജനാധിപത്യ മൂല്യത്തെ കുറിച്ച് വിദേശകാര്യമന്ത്രി പ്രസ്‌താവന നടത്തിയത്.

"എന്‍റെ വ്യക്തിപരമായ അഭിപ്രായത്തിലും പല നേതാക്കളുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലും, ഞാൻ മനസിലാക്കിയത് പ്രകാരം ജനാധിപത്യം എന്നാല്‍, നിങ്ങള്‍ക്ക് എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുമ്പോള്‍, നിങ്ങളുടെ അഭിപ്രായത്തിനുമേല്‍ എനിക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട് എന്നതാണ്. ഞാൻ എന്‍റെ അഭിപ്രായം പറയുമ്പോള്‍ നിങ്ങള്‍ അതിനെ കുറിച്ച് വ്യാകുലപ്പെടരുത്" ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ചുള്ള കാര്‍ണഗി പ്രസിഡന്‍റ് മാരിയാനോ ഫ്ലോറെന്‍റീനയുടെ ചോദ്യത്തിനോട് മറുപടിയായി ജയശങ്കര്‍ പറഞ്ഞു.

അമേരിക്കയെ പ്രശംസിച്ച് ജയശങ്കര്‍

രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ആഗോളതലത്തില്‍ രാഷ്‌ട്രീയവല്‍ക്കരണത്തിലേക്ക് ഇത് നയിച്ചുവെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഏതൊരു രാജ്യത്തിന്‍റെയും ആഭ്യന്തര കാര്യങ്ങൾ ആ രാജ്യത്തിന്‍റെ അതിരുകള്‍ക്കുള്ളില്‍ തന്നെ നിലനില്‍ക്കണമെന്നില്ല, ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അമേരിക്ക പ്രത്യേകമായ ഇടപെടലുകളും പരിശ്രമവും നടത്തുന്നുവെന്നും വര്‍ഷങ്ങളോളമായി അമേരിക്ക സ്വീകരിച്ച് വരുന്ന വിദേശ നയത്തിന്‍റെ ഭാഗമാണ് ഈ ഇടപെടലുകളെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"വിദേശരാജ്യം അഭിപ്രായം പറയുന്നത് മാത്രം ജനാധിപത്യമായി കണക്കാക്കാനാകില്ല"

അമേരിക്കയും ഇന്ത്യയും തമ്മില്‍ സ്വീകരിച്ച് വരുന്ന നയതന്ത്ര ബന്ധത്തെ കുറിച്ചും വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഒരു രാജ്യത്തിന്‍റെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും, വിദേശ രാജ്യങ്ങളുടെ ഇടപെടലുകള്‍ ആ രീതിയില്‍ തന്നെ കാണാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. "ഓരോ രാജ്യങ്ങള്‍ തമ്മിലും, ഓരോ സര്‍ക്കാരുകള്‍ തമ്മിലും എന്ന രീതിയില്‍ നിങ്ങള്‍ നോക്കുകയാണെങ്കില്‍, ഓരോ രാജ്യത്തിന്‍റെയും ജനാധിപത്യ മൂല്യങ്ങള്‍ പരസ്പരം ബഹുമാനിക്കണമെന്ന് ഞങ്ങള്‍ കരുതുന്നു. ഒരു രാജ്യത്തെ കുറിച്ച് ഒരു വിദേശരാജ്യം അഭിപ്രായം പറയുന്നത് മാത്രം ജനാധിപത്യമായി കണക്കാക്കാനാകില്ല. അതുകൊണ്ട് ജനാധിപത്യം എന്നത് ആഗോളതലത്തില്‍ തന്നെ പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണ്" ജയശങ്കര്‍ വിശദീകരിച്ചു.

"ഒരു രാജ്യത്തിന്‍റെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് വിദേശ ഇടപെടല്‍"

ഒരു രാജ്യത്തിന്‍റെ ആഭ്യന്തര വിഷയങ്ങളില്‍ ഉള്‍പ്പെടെ മറ്റൊരു രാജ്യം ഇടപെടുമ്പോള്‍ അത് വിദേശ ഇടപെടലുകളായി മാറുന്നു. ആരാണ്, അല്ലെങ്കില്‍ എന്താണ് ചെയ്യുന്നത് എന്നതിന് അപ്പുറം വിദേശ ഇടപെടലുകളെ വിദേശ ഇടപെടലുകളായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂവെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഗോള തലത്തിലെ പ്രശ്‌നങ്ങളെ കുറിച്ചും, യുക്രൈൻ-റഷ്യ യുദ്ധത്തെ കുറിച്ചും, ഏഷ്യൻ നാറ്റോയെ കുറിച്ചും, തായ്‌വാന്‍റെ ഭാവിയെ കുറിച്ചും, ഇന്ത്യൻ പ്രവാസികളെ കുറിച്ചും കാര്‍ണഗി പ്രസിഡന്‍റ് മൊറിനെയുമായുള്ള ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടെ ജയശങ്കര്‍ ചര്‍ച്ച ചെയ്‌തു.

കഴിഞ്ഞ ആഴ്‌ച നടന്ന ക്വാഡ് ഉച്ചകോടിയുടെയും, ന്യൂയോര്‍ക്കിലെ യുഎൻ പൊതുസഭയില്‍ സംഘടിപ്പിച്ച ചര്‍ച്ചയുടെയും ഭാഗമായിട്ടാണ് ജയശങ്കര്‍ വാഷിങ്ടണിലെ കാര്‍ണഗി എൻഡോവ്മെന്‍റ് ഓഫീസ് സന്ദര്‍ശിച്ചത്. അന്താരാഷ്‌ട്ര തലത്തില്‍ സമാധാനം നിലനിര്‍ത്തുക, സുരക്ഷിതത്വം ഉറപ്പ് വരുത്തുക, ആഗോള വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുക തുടങ്ങിയ വിഷയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാൻ വാഷിങ്ടണിൽ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കാര്‍ണഗി എൻഡോവ്മെന്‍റ് ഓഫീസ് ഫോര്‍ ഇന്‍റര്‍നാഷണല്‍ പീസ്.

Also Read: 'ഇന്ത്യയും യുഎസും കരുത്തരായ പങ്കാളികള്‍, ഒന്നിച്ചാല്‍ മാത്രമെ ലോകത്ത് സമാധാനമുണ്ടാകൂ': രാജ്‌നാഥ് സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.