വത്തിക്കാന്‍ സിറ്റി: ഒക്‌ടോബർ ഏഴിന് ലോകത്തിലെ മുഴുവന്‍ ജനങ്ങളോടും പ്രാർഥിക്കാനും ഉപവസിക്കാനും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് മാർപ്പാപ്പ. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം നടത്തിയത്. ഒക്‌ടോബർ ഒന്നിന് രാത്രി ജറുസലേമിലെ പഴയ നഗരത്തിന് മുകളിൽ നൂറുകണക്കിന് ഇറാനിയന്‍ മിസൈലുകളാണ് വന്നുപതിച്ചത്. ഹമാസ് ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ തുടങ്ങിവെച്ച പ്രത്യാക്രമണങ്ങൾ ഇതുവരെ പതിനായിരക്കണക്കിനുപേരുടെ ജീവനെടുത്തു.
On October 7, I ask everyone to take part in a day of #Prayer and fasting for #Peace in the world. #PrayTogether
— Pope Francis (@Pontifex) October 2, 2024
അതേസമയം ഇസ്രയേലിനെതിരായ ഇറാൻ്റെ ആക്രമണത്തെ അപലപിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിൻ രംഗത്തുവന്നു. ഇസ്രയേലിനെതിരെയുള്ള ഇറാൻ്റെ ആക്രമണത്തെ കുറിച്ചും അതിനെതിരെ സ്വീകരിക്കേണ്ട ഉപരോധങ്ങൾ പോലുളള നടപടികളെ കുറിച്ചും G7 നേതാക്കളുമായി ചർച്ച ചെയ്‌തതായി യുഎസ് പ്രസിഡന്‍റ് ബൈഡന്‍ അറിയിച്ചതായി ഓസ്‌റ്റിന്‍ പറഞ്ഞു. ഇസ്രയേലിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിലുളള അമേരിക്കയുടെ പ്രതിബദ്ധതയും ബൈഡന്‍ വ്യക്തമാക്കി.
RAW FOOTAGE: Watch as Iranian missiles rain over the Old City in Jerusalem, a holy site for Muslims, Christians and Jews.
— Israel Defense Forces (@IDF) October 1, 2024
This is the target of the Iranian regime: everyone. pic.twitter.com/rIqUZWN3zy
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കേണ്ടതിനാല്‍ ഇസ്രായേലിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്‌മമായി നിരീക്ഷിക്കണമെന്ന് ഇന്ത്യയിലെ മുൻ ഇസ്രായേൽ അംബാസഡർ ഡാനിയൽ കാർമൺ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തെ കാർമൺ അഭിനന്ദിച്ചു.
അടുത്തതായി എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്നിരുന്നാലും ഇന്ത്യ ഇസ്രായേലിൻ്റെ തന്ത്രപ്രധാനമായ പങ്കാളിയാണ്. ഇസ്രായേൽ ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിയുമാണെന്ന് കാര്‍മൺ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വളരെ നല്ല ഉഭയകക്ഷി ബന്ധമാണുളളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്ന് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
This morning, I joined a call with G7 leaders to discuss Iran's unacceptable attack against Israel and to coordinate a response to this attack, including new sanctions.
— President Biden (@POTUS) October 2, 2024
I reaffirmed the United States’ ironclad commitment to Israel's security.
Also Read: ബെയ്‌റൂത്തിൽ കനത്ത ബോംബിങ്; ഇസ്രയേല്‍ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു