ETV Bharat / state

സൈക്കിളിൽ ഇന്ത്യ ചുറ്റാനിറങ്ങി പശ്ചിമ ബംഗാൾ സ്വദേശി - cycle traveller

റോഡപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് മതയ്‌പാലിന്‍റെ യാത്രാ ലക്ഷ്യം. മൂന്ന് മാസം കൊണ്ട് അഞ്ച് സംസ്ഥാനങ്ങൾ പിന്നിട്ടാണ് ഈ യുവാവ് ഇടുക്കി നെടുങ്കണ്ടത്തെത്തിയത്.

പശ്ചിമ ബംഗാൾ സ്വദേശി  സൈക്കിളിൽ ഇന്ത്യ ചുറ്റാനിറങ്ങി  solo travelling  cycle traveller  all india cycle trip
സൈക്കിളിൽ ഇന്ത്യ ചുറ്റാനിറങ്ങി പശ്ചിമ ബംഗാൾ സ്വദേശി
author img

By

Published : Mar 12, 2021, 3:49 AM IST

ഇടുക്കി: ഈ കൊവിഡ് കാലത്ത് സൈക്കിളിൽ ഇന്ത്യ ചുറ്റാൻ ഇറങ്ങിയിരിക്കുകയാണ് പശ്ചിമ ബംഗാൾ സ്വദേശി മതയ്‌പാൽ. റോഡപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് മതയ്‌പാലിന്‍റെ യാത്രാ ലക്ഷ്യം. മൂന്ന് മാസം കൊണ്ട് അഞ്ച് സംസ്ഥാനങ്ങൾ പിന്നിട്ടാണ് ഈ യുവാവ് ഇടുക്കി നെടുങ്കണ്ടത്തെത്തിയത്.

ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പര്യടനം നടത്തും. 18 മാസം കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലുമെത്തുകയാണ് ഈ 28 കാരന്‍റെ ലക്ഷ്യം. പകൽ മുഴുവൻ സൈക്കിൾ ചവിട്ടും. രാത്രിയിൽ കടത്തിണ്ണകളിൽ കിടന്നുറങ്ങും. യാത്രയ്ക്കിടയിൽ നാട്ടുകാർ നൽകുന്ന ഭക്ഷണവും വെള്ളവുമാണ് ഈ ചെറുപ്പക്കാരന്‍റെ ഊർജം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.